gnn24x7

വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‌ തുടക്കമായി

0
309
gnn24x7

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ള അയര്‍ലണ്ടില്‍ താമസിക്കുന്ന മലയാളികള്‍ക്കായി മെമ്പര്‍ഷിപ്പ് കാമ്പയിന്‌ തുടക്കമായി. 1995 ല്‍ അമേരിക്കയിലെ ന്യൂജഴ്സിയില്‍ തുടങ്ങി ഇന്ന് 52 ല്‍ പരം വിദേശ രാജ്യങ്ങളില്‍ പ്രാതിനിധ്യമുള്ള ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയാണ്‌ വേള്‍ഡ് മലയാളി കൗണ്‍സില്‍.2009 ല്‍ ഡബ്ലിനില്‍ ആരംഭിച്ച അയര്‍ലണ്ട് പ്രൊവിന്‍സ് സാമൂഹിക – സാംസ്കാരിക -കലാ രംഗങ്ങളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ കേരള ആരോഗ്യ വകുപ്പുമായും മറ്റ് ആതുര സേവന സന്നദ്ധ പ്രവര്‍ത്തകരുമായും ചേന്ന് പ്രവര്‍ത്തിച്ച് വരുന്നു. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഓസ്ട്രേലിയ, ഇന്ത്യ  എന്നീ 6  റീജിയണുകളിലായി നിരവധി പ്രോവിന്‍സുകളിലൂടെയാണ്‌ വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ വസിക്കുന്ന പ്രവാസി മലയാളികളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനൊപ്പം സാമൂഹികവും സാംസ്കാരികവുമായ പ്രവര്‍ത്തനങ്ങളും സംഘടന ലക്ഷ്യം വെക്കുന്നു.

താഴെ കൊടുത്തിരിക്കുന്ന ഓണ്‍ലൈന്‍ ലിങ്ക് വഴി വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സില്‍ അംഗമാകാവുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0870557783
0872365378
0862647183
0876694305

https://wmcireland.com/misc/membership.php

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here