ചെന്നൈ: സിഐഐ ദക്ഷിണ്‍ അവാര്‍ഡുമായി ബന്ധപ്പെട്ട എന്‍റര്‍ടെയ്മെന്‍റ് സമ്മിറ്റില്‍ സംവിധായകൻ മണിരത്നം നടത്തിയ അഭിപ്രായ പ്രകടനം വാർത്തകളിൽ നിറയുകയാണ്. ഇവിടെ നടന്ന പാനല്‍ ചര്‍ച്ചയില ഹിന്ദി സിനിമ അവരെ ബോളിവുഡ് എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണമെന്ന് മണിരത്നം അഭിപ്രായപ്പെട്ടു. ബോളിവുഡാണ് ഇന്ത്യന്‍ സിനിമ എന്ന രീതിയിലുള്ള തെറ്റിദ്ധാരണയും ഇതിലൂടെ അവസാനിക്കുമെന്ന് മണിരത്നം പറഞ്ഞു.
ഇന്ത്യന്‍ സിനിമ എന്നത് പാശ്ചത്യലോകത്ത് അറിയപ്പെടുന്നത് ബോളിവുഡ് എന്ന പേരിലാണ് എന്ന പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മണിരത്നം. “ഹിന്ദി സിനിമ അവരെ ബോളിവുഡ് എന്ന് വിശേഷിപ്പിക്കുന്നത് നിര്‍ത്തിയാല്‍ തന്നെ മറ്റുള്ളവര്‍ ബോളിവുഡാണ് ഇന്ത്യന്‍ സിനിമ എന്ന് വിചാരിക്കുന്നത് നിര്‍ത്തും. ഞാന്‍ കോളിവുഡ്, ബോളിവുഡ് എന്ന് വിളിക്കുന്നതിനെ ഇഷ്ടപ്പെടുന്നില്ല. നമ്മുടെ എല്ലാം ചേര്‍ന്ന് ഇന്ത്യന്‍ സിനിമ എന്നാണ് പറയേണ്ടത്” – മണിരത്നം പറഞ്ഞു. വെട്രിമാരന്‍, ബേസില്‍ ജോസഫ്, ഋഷഭ് ഷെട്ടി തുടങ്ങിയ സംവിധായകരും ഈ ചര്‍ച്ചയില്‍ പാനല്‍ അംഗങ്ങളായി ഉണ്ടായിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ