gnn24x7

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫില ഡെൽഫിയാ മാപ്പ് മദേഴ്സ് ഡേ ആഘോഷം മെയ് 13 ശനിയാഴ്ച 5 പിഎംന്

0
236
gnn24x7

ഫിലഡെൽഫിയാ:- മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫില ഡെൽഫിയാ മാപ്പ് മദേഴ്സ് ഡേ ആഘോഷം മെയ് 13ന് ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടുന്നതാണ്
ഈ വർഷത്തെ മദേഴ്സ് ഡേ ആഘോഷത്തിന് മുഖ്യ അതിഥിയായി മികച്ച വ്യവസായ സംരംഭകയും കമ്പ്യൂട്ടർ വിദഗ്ധയും മുൻ ഇന്ത്യൻ വനിത ടീമ അംഗവുമായ ജയശ്രീ ചെട്ടി ആണ് പങ്കെടുക്കുന്നത്  സബ് ജൂനിയർ ടീമിനു വേണ്ടിയും ക്രിക്കറ്റിൽ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്  നാഷണൽ ക്രിക്കറ്റ് ടീം അംഗമായി പല അന്താരാഷ്ട്ര മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട് ഒരു വ്യവസായ സംരംഭക എന്ന നിലയിൽ അമേരിക്കയിൽ കഴിവ് തെളിക്കുകയും  മണം റസ്റ്റോറന്റ് ഗ്രൂപ്പ് തുടങ്ങി വിജയ്‌ക്കൊടി പാറിച്ച പല വ്യവസായ സംരംഭങ്ങളും നടത്തിവരുന്നു എന്തുകൊണ്ടും ഏറ്റവും മികച്ച പ്രതിഭയെ തന്നെയാണ് മുഖ്യ അതിഥിയായി ഈ വർഷത്തെ മദേഴ്സ് ഡേയ്ക്ക് ലഭിച്ചിരിക്കുന്നത് എന്ന് വുമൺസ് ഫോറും ചെയർപേഴ്സൺ മില്ലി ഫിലിപ്പ് പറഞ്ഞു
ഈ വർഷം മുൻകാലങ്ങളിൽ  നിന്നും വ്യത്യസ്തമായി ആഘോഷങ്ങൾക്ക് ഉള്ള ചെലവ് കുറച്ച് ആവശ്യത്തിലിരിക്കുന്ന അമ്മമാരെ സഹായിക്കുവാൻ ആ തുക നൽകുവാനുള്ള ക്രമീകരണത്തിന് മാപ്പ് കമ്മിറ്റിയുടെ പൂർണ്ണ പിന്തുണ ലഭിച്ചതായി മില്ലി കൂട്ടിച്ചേർത്തു. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും തള്ളപ്പെട്ട അമ്മമാരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങൽ നൽകുവാൻ ഈ വർഷം കൂടുതലായി ശ്രമിക്കുക എന്നതാണ് 2023ലെ വുമൺസ് ഫോറത്തിന്റെ ലക്ഷ്യം എന്ന് വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു അമ്മമാരെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും ഈ വർഷത്തെ വുമൺസ് ഫോറം നേതൃത്വം നൽകുന്ന മദേഴ്സ് ഡേ ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

ജീമോൻ റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7