ഒക്ലഹോമ:നോർത്ത് അമേരിക്ക യൂറോപ്പ്ഭദ്രാസനം നേറ്റീവ് അമേരിക്കൻ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ലഹോമ ബ്രോക്കൺ ബോയിൽ സംഘടിപ്പിച്ച വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു
ജൂൺ 6 മുതൽ ജൂൺ 9 വെള്ളിവരെ നാലു ദിവസം നീണ്ടുനിന്ന വി ബി എസിൽ ആരാധന ,ഗാനാലാപനം, ബൈബിൾ ക്ലാസ്, സുവിശേഷ പ്രസംഗങ്ങൾ, സമർപ്പണ സമയം, കൗൺസിലിംഗ് സെഷനുകൾ, ടാലന്റ് നൈറ്റ് , കല സംസ്‌കാരിക പരിപാടികൾ എന്നിവയും ഉൾപ്പെട്ടിരുന്നു.



ഡാലസ് ഏരിയ മാർത്തോമ്മാ പള്ളികളിൽ നിന്നുള്ള യുവജനങ്ങൾ ബ്രോക്കൺ ബോ ഒക്ലഹോമയിലെ നേറ്റീവ് അമേരിക്കൻ മിഷൻ ഫീൽഡ് സന്ദർശിക്കുകയും പ്രദേശത്തെ ചോക്റ്റാവ് ഗോത്രക്കാർക്കിടയിൽ മിഷൻ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു . 50 ലധികം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു,ഡാളസ് ഇടവകകളിൽ നിന്നുള്ള 20 യുവജനങ്ങൾ വെക്കേഷൻ ബൈബിൾ സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി




GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL






































