gnn24x7

ദൈവീക അനുഗ്രഹം പ്രാപിക്കണമെങ്കിൽ നമ്മുടെ പങ്കാളിത്വം കൂടി നിർവഹിക്കപെടണം: വർഗീസ് കരിമ്പന്നൂർ -പി പി ചെറിയാൻ

0
312
gnn24x7

ലോസ് ആഞ്ജലസ് (കാലിഫോർണിയ):  ദൈവീക അനുഗ്രഹം  ജീവിതത്തിൽ പ്രാപിക്കണമെങ്കിൽ നമ്മുടെ  പങ്കാളിത്വം കൂടി നിർവഹിക്കപെടെണ്ടതു  അനിവാര്യമാണെന്ന് മലങ്കര മാർത്തോമാ സഭയുടെ “ലൈറ്റഡു ടു ലൈറ്റൻ” പ്രോജക്ടിന്റെ “കോർഡിനേറ്ററും സുവിശേഷ പ്രഭാഷകനും  എഴുത്തുകാരനും ,ഗാന രചിയിതാവുമായ  വര്ഗീസ് കരിമ്പന്നൂർ(ബോംബെ)  ഉധബോധിപ്പിച്ചിച്ചു.

476മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ജൂൺ 28 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍  യോഹന്നാന്റെ സുവിശേഷം അഞ്ചാം അധ്യായത്തെ  അപഗ്രഥിച്ചു   ഇന്ത്യയിൽ നിന്നും ഹ്രസ്വ സന്ദർശനത്തിന് അമേരിക്കയിൽ എത്തിച്ചേർന്ന   വര്ഗീസ് കരിമ്പന്നൂർ ലോസ് ആഞ്ജലസിൽ നിന്നും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു

മുപ്പത്തിയെട്ടു വര്ഷം ബെത്‌സൈദ കുളക്കടവിൽ കിടന്നിരുന്ന പക്ഷവാദക്കാരനെ യേശു സൗഖ്യമാക്കിയ സംഭവത്തെക്കുറിച്ചു വര്ഗീസ്  സവിസ്തരം പ്രതിപാദിച്ചു .മുപ്പത്തിയെട്ടു വര്ഷം പക്ഷവാദക്കാരൻ അവിടെത്തന്നെ കിടക്കുവാനുള്ള കാരണങ്ങൾ വിശദീകരിച്ചശേഷം  ആഗ്രഹം സഫലീകരിക്കപ്പെടുന്നതിനു തന്റെ ഭാഗത്തുനിന്നും നിർവഹിക്കപ്പെടേണ്ട കർത്തവ്യങ്ങളെ കുറിച്ച് യേശു അവനെ ബോധ്യപെടുത്തുന്നു .കിടക്കയെടുത്തു നടക്ക എന്ന യേശുവിന്റെ ആജ്ഞ അനുസരിച്ചപ്പോൾ പക്ഷവാദക്കാരൻ പൂർണ  സൗഖ്യമുള്ളവനായി   മാറുന്നു .ഇതു നമ്മൾ വലിയൊരു മാതൃകയായി  സ്വീകരിക്കേണ്ടതാണെന്നു  വര്ഗീസ് കരിമ്പന്നൂർ ഉധബോധിപ്പിച്ചിച്ചു.യേശു മനസ്സലിവുള്ളവനാണെങ്കിൽ പോലും നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റപ്പെടാതിരിക്കുന്നതിനു ഒരു പരിധി വരെ  നമ്മൾ തന്നെയാണ് ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡാളസിൽ നിന്നുള്ള പി വി  ജോണിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിച്ചു മിഷിഗണിലെ നിന്നുള്ള സൂസൻ മാത്യു നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.. ഹൂസ്റ്റണിൽ നിന്നുള്ള ജോസഫ് റ്റി ജോർജ് (രാജു )മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി.ഐ പി എൽ  സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ  നിരവധി പേര്‍ ലോകത്തിന്റെ  വിവിധ ഭാഗങ്ങളില്‍ നിന്നും  സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ ടി.എ.  മാത്യു പറഞ്ഞു.തുടർന്ന് നന്ദി രേഖപ്പെടുത്തി .റവ ജെയിംസ് ജേക്കബ് അച്ചന്റെ പ്രാർഥനക്കും  പാസ്റ്റർ പീറ്റർ ചാക്കോയുടെ അശീ ർവാദത്തിനും ശേഷം സമ്മേളനം സമാപിച്ചു. ഷിബു ജോർജ് ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7