gnn24x7

ടിക്കറ്റ് ഉണ്ടായിട്ടും യാത്ര വിലക്കി; ഖത്തർ എയർവേയ്സിനെതിരെ നടപടി

0
812
gnn24x7


കൊച്ചി: സാധുവായ ടിക്കറ്റ് ഉണ്ടായിട്ടും  യാത്ര വിലക്കിയ സംഭവത്തിൽ  വിമാനക്കമ്പനി യാത്രക്കാരന് ഏഴരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കൊച്ചി  ഉപഭോക്തൃ കോടതി ഉത്തരവ്. ഖത്തർ എയർവേയ്സിനെതിരെയാണ്  നടപടി. കേരള ഹൈക്കോടതി ജഡ്ജ്  ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ്  നഷ്ടപരിഹാരം തേടി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

2018ൽ ബെച്ചു കുര്യൻ തോമസ് ഹൈക്കോടതി അഭിഭാഷകനായിരിക്കെയാണ് പരാതിക്കിടയാക്കിയ സംഭവം. നെടുമ്പാശ്ശേരിയിൽ നിന്നും സ്കോട്ലാൻഡിലേക്കായിരുന്നു ബെച്ചു കുര്യൻ തോമസും സുഹൃത്തുക്കളും ഖത്തർ എയർവേയിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്തതത്.

ദോഹ വഴിയായിരുന്നു യാത്രാ ടിക്കറ്റ്. എന്നാൽ  ദോഹയിൽ നിന്ന് എഡിൻബറോയിലേക്കുള്ള യാത്രയാണ് തടസ്സപ്പെട്ടത്. ഇത് മൂലം വ്യക്തിപരമായ നഷ്ടം ഉണ്ടായെന്നും പരാതിപ്പെട്ട തന്നെ വിമാനക്കമ്പനി അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. നഷ്ടപരിഹാരം 30 ദിവസത്തിനകം നൽകിയില്ലെങ്കിൽ ഒമ്പത് ശതമാനം പലിശയോടെ നൽകണമെന്നും ഉപഭോക്തൃകോടതി നിർദ്ദേശിച്ചു. ജഡ്ജ് ആയതിനാൽ അഡ്വക്കേറ്റ് കമ്മിഷനെ വെച്ചായിരുന്നു വിസ്താരം നടത്തിയത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7