gnn24x7

അയര്‍ലണ്ടിലെ ഡ്രോഗഡ ഇന്ത്യന്‍ ഫാമിലി അസോസിയേഷന്‍ പ്രസിഡണ്ട് ജെയിന്‍ പുരമഠം അന്തരിച്ചു

0
1511
gnn24x7


ഡ്രോഗഡ : അയര്‍ലണ്ടിലെ ഡ്രോഗഡ ഇന്ത്യന്‍ ഫാമിലി അസോസിയേഷന്‍ പ്രസിഡണ്ട് ജെയിന്‍ പുരമഠം (51 ) അന്തരിച്ചു.

ആലുവാ സ്വദേശിയായ ജെയിന്‍ സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി  ചികിത്സയിലായിരുന്നു. ബൂമോണ്ട് ഹോസ്പിറ്റലിൽ വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡബ്ലിന്‍ ഫിബ്‌സ് ബറോയില്‍ നിന്നും ഏതാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോഗഡയിലേക്ക് മാറി താമസിച്ച ജെയിൻ ഡബ്ലിന്‍ മേഖലയില്‍ ഏവര്‍ക്കും സുപരിചിതനായിരുന്നു.

ഭാര്യ ഷിബിയും രണ്ട് മക്കളും കഴിഞ്ഞ ആഴ്ചയാണ് അവധിക്ക് നാട്ടിലേയ്ക്ക് പോയത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിവരം അറിഞ്ഞ് അവർ ഇന്ന് രാവിലെ അയർലണ്ടിൽ തിരിച്ചെത്തിയിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7