മെൽബൺ: വിപഞ്ചിക ഗ്രന്ഥശാലയുടെ 7-ാം പിറന്നാൾ ആഘോഷിച്ചു. മെൽബൺ ആഷ് വുഡ് ഹാളിൽ നടന്ന പരിപാടിയിൽ ശ്രീ. പിണറായി ബാലകൃഷ്ണൻ കേക്ക് മുറിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. വിപഞ്ചിക ഗ്രന്ഥശാല ഇന്നലെകളിൽ, ഇന്ന്, നാളെകളിൽ എന്നിങ്ങനെ ചിട്ടപ്പെടുത്തിയ പരിപാടിയിൽ സഞ്ജയ് പരമേശ്വരൻ വിപഞ്ചികയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിശദീകരിച്ചു.ശ്യാം ശിവകുമാർ സ്നേഹപൂർവ്വം സൂര്യഗായത്രിക്ക് എന്ന പുസ്തകത്തെ പരിചയപ്പെടുത്തി. ഗിരീഷ് അവണൂർ, ശൈലജ വർമ്മ , തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഭാവി പരിപാടികളെ പറ്റിയുള്ള ചർച്ചയും , കലാ പരിപാടികളും നടന്നു. ശ്രീജ സഞ്ജയ് നന്ദി രേഖപ്പെടുത്തി. 2016 ജൂലൈ 10 ന് പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ ആയിരുന്നു വിപഞ്ചിക ഗ്രന്ഥശാല മെൽബണിൽ ഉദ്ഘാടനം നിർവ്വഹിച്ചത്.
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/HGCw5psBGpD8Gd5v2URt4D