gnn24x7

തക്കാളി വില കുത്തനെ കൂടിയതിന് പിന്നാലെ പച്ചക്കറി കടയുടെ മുന്നിൽ ബൗൺസർമാർ; 2 പേർ അറസ്റ്റിൽ

0
525
gnn24x7

വാരണാസി: തക്കാളി വില കുത്തനെ കൂടിയതിന് പിന്നാലെ പച്ചക്കറി കടയുടെ സംരക്ഷണത്തിനായി ബൗണ്‍സര്‍മാരെ നിയോഗിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായ കടയുടമ ബൌണ്‍സറിനൊപ്പം കടയില്‍ വിലക്കയറ്റത്തിന്‍റെ 9 വര്‍ഷം എന്ന പ്രതിഷേധ പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണത്തിലാണ് പച്ചക്കറി വില്‍പ്പനക്കാരനേയും മകനേയും അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകനായ അജയ് ഫൌജി കടയില്‍ പ്രതിഷേധ പോസ്റ്റുകള്‍ക്കൊപ്പം ബൗണ്‍സര്‍ നിര്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/HGCw5psBGpD8Gd5v2URt4D

gnn24x7