gnn24x7

ജയിൻ പൗലോസിന്റെ നിര്യാണത്തിൽ ക്രാന്തി ദ്രോഗഡ യൂണിറ്റ് അനുശോചന സമ്മേളനം സംഘടിപ്പിക്കുന്നു

0
813
gnn24x7

ദ്രോഗഡ: ക്രാന്തി ദ്രോഗഡ യൂണിറ്റ് അംഗമായ ജയിൻ പൗലോസ് പുറമടത്തിന്റെ നിര്യാണത്തിൽ ജൂലൈ 16 ഞായറാഴ്ച അനുശോചന സമ്മേളനം സംഘടിപ്പിക്കുന്നു. ദ്രോഗഡ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് നാലുമണി മുതൽ 6 മണി വരെ Church of the Assumption of Blessed Mary പാരിഷ് ഹാളിൽ (Tullyallen Parish Hall, Tullyallen, Louth,  Eircode- A92AH63) വെച്ച്  സംഘടിപ്പിക്കുന്ന അനുശോചന സമ്മേളനത്തിൽ അയർലണ്ടിലെ നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് പ്രമുഖ വ്യക്തികൾ സംസാരിക്കുന്നതാണ്.

സാമൂഹിക സാമുദായിക അതിർവരമ്പുകൾക്ക് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ച ഉത്തമനായ പൊതുപ്രവർത്തകനും, ജനകീയനും നാടിൻറെ പ്രിയങ്കരനുമായിരുന്നു ജയിൻ.
അയർലണ്ടിലെ ആദ്യകാല ഇടതുപക്ഷ സംഘടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജയിൻ ദ്രോഗഡ യൂണിറ്റ് മുൻ ജോയിന്റ് സെക്രട്ടറിയും അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് (AlC) ഡബ്ലിൻ ബ്രാഞ്ച് അംഗവുമായിരുന്നു.

അനുസ്മരണ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ക്രാന്തി ദ്രോഗഡ യൂണിറ്റ് അറിയിക്കുന്നു

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

ഡിനിൽ പീറ്റർ – 0879016035
ബിനോയ്  കുര്യാക്കോസ്- 0876349093
രതീഷ് സുരേഷ് – 0870555906

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

gnn24x7