gnn24x7

വാലാട്ടിയുടെ തീം സോങ് പുറത്തുവിട്ടു

0
280
gnn24x7

പതിനൊന്നു നായകളേയും ഒരു പൂവൻ കോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് നവാഗതനായ ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വാലാട്ടി എന്ന ചിത്രം   ഇൻഡ്യയിലെ പ്രമുഖ ഭാഷകളിലെല്ലാം ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു
മലയാളം, തമിഴ്, തെലുങ്ക് ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.
പ്രേഷകർ ഇതുവരെ കാണാത്ത ഒരു ദൃശ്യാനഭവമായിരിക്കും ഈ ചിത്രം സമ്മാനിക്കുക.. ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ടീസറും ടെയ്ലറുമൊക്കെ നേരത്തേ പുറത്തിറങ്ങി വൈറലായിരുന്നു.
ഇപ്പോൾ ഈ ചിത്രത്തിന്റെ തീം സോങ്ങ് പുറത്തുവിട്ടിരിക്കുകയാണ്.ഏറെ കൗതുകകരമാണ് ഈ നോങ്ങ്.പേക്ഷകർക്ക് ചിരിയും ചിന്തയും സമ്മാനിക്കുന്ന ഈ ഗാനം ഈ ചിത്രത്തിന്റെ പൊതുസ്വഭാവം തന്നെ വ്യക്തമാക്കുന്നതാണ്. ഇതിനകം വൈറലായി ക്കഴിഞ്ഞിരിക്കുന്ന ഈ മേക്കിംഗ് വീഡിയോ ഗാനം നോഷ്യൽ മീഡിയായിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
നിർമ്മാണ  പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജൂലൈ ഇരുപത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

gnn24x7