gnn24x7

ക്രാന്തിയുടെ ക്രിക്കറ്റ് ടൂർണമെന്റിൽ ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റെർസ് ജേതാക്കൾ; താല സൂപ്പർ കിങ്‌സ് റണ്ണേഴ്സ് അപ്പ്

0
366
gnn24x7

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിന്റെയും കിൽക്കിനി യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റെർസ് ജേതാക്കളായി. ഫൈനലിൽ അവർ താല സൂപ്പർ കിങ്സിനെ ആണ് തോൽപ്പിച്ചത്.

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനെട്ടോളം ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. മികച്ച ബോളറായി താല സൂപ്പർ കിങ്സിലെ  വിക്കിയെയും ബാറ്റ്സ്മാനായി ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റെറിലെ രാഹുലിനെയും ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയി ലുക്കൻ കോൺഫിഡന്റ് ക്രിക്കറ്റെർസിലെ തന്നെ അബ്ദുള്ളയെയും മികച്ച വിക്കറ്റ് കീപ്പറായി വാട്ടർ ഫോർഡ് ടൈഗേഴ്സിലെ വിവേകിനെയും  തെരെഞ്ഞെടുത്തു.

ജേതാക്കൾക്ക് ക്രാന്തി സെക്രട്ടറി ഷിനിത്ത് എ കെയും ജോയിന്റ് സെക്രട്ടറി അനൂപ് ജോണും ക്രാന്തി കമ്മിറ്റി അംഗങ്ങളായ ജോൺ ചാക്കോയും വർഗീസ് ജോയിയും ട്രോഫിയും ക്യാഷ് പ്രൈസും നൽകി. ടൂർണമെന്റ് വിജയമാക്കാൻ സഹായിച്ച എല്ലാ ടീമുകളോടും സെക്രട്ടറി ഷിനിത്ത് എ കെ നന്ദി പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

gnn24x7