gnn24x7

ന്യൂകാസിൽ വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ “ചിങ്ങപുലരി 2023” ആഘോഷിച്ചു

0
380
gnn24x7

ന്യൂകാസിൽ വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ  ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 24ന് ഓണഘോഷത്തിന്റെ ഭാഗമായി “ചിങ്ങപുലരി 2023” Castlemahon-Feohanagh Community Hall ൽ വച്ച് പൂർവാധികം ഭംഗിയായി ആഘോഷിച്ചു. വിശിഷ്ടാതിഥിയായി എത്തിയ ബഹുമാന്യനായ Cllr ശ്രീ. ടോം റിഡ്ഡിൽ ഭദ്രദീപം കൊളുത്തി  ഓണാഘോഷ പരിപാടികൾക്ക് പ്രാരംഭം കുറിച്ചു.

 കമ്മ്യൂണിറ്റി അംഗങ്ങളുടെ ഓണപ്പാട്ടുകൾ നൃത്തനൃത്ത്യങ്ങൾ തുടങ്ങിയ കലാപരിപാടികക്കൊപ്പം, പൂക്കളം, ചെണ്ടമേളം, പുലികളി, ഓണത്തപ്പൻ, ഓണസദ്യ, ഇൻസ്‌ട്രമെന്റൽ മ്യൂസിക്, കുട്ടികളുടെ ഫൺ ഗെയിംസ്, പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യേകം വടംവലി തുടങ്ങിയ ഓണമത്സരങ്ങളുമായായിരുന്നു ന്യൂകാസിൽവെസ്റ്റ്‌ മലയാളികളുടെ ഓണാഘോഷദിനം. വിജയികൾക്ക്  ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.


കമ്മറ്റി അംഗങ്ങളായ ഗിരീഷ് നായർ, ക്ലെന്റ് കുര്യച്ചൻ, ആന്റോ പൗലോസ്, മരിയ അരുൺ, സൗമ്യ സിറിൽ, രമ്യ അഖിൽ
എന്നിവരുടെ അക്ഷീണ പരിശ്രമത്താൽ ഈ പരിപാടി പൂർവാധികം ഭംഗിയായി നടത്തപ്പെട്ടു.

Greenchilly Limerick, Select Asia Limerick, Kingdom Spices Tralee എന്നിവരാണ് ഓണഘോഷ പരിപാടികൾക്ക് സഹായഹസ്തമേകിയ സ്പോൺസർമാർ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

gnn24x7