ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ.എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. നൂറ്റിമുപ്പതോളം ദിവസം നീണ്ടു നിന്ന ചിത്രീകരണം വൃത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെയാണ് പൂർത്തിയായിരിക്കുന്നത്. കൊച്ചി, പീരുമേട്, മൃദുരേശ്വർ (കർണ്ണാടക) ചെന്നൈ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടന്നത്. ഇരുപതു ദിവസത്തോളം നീണ്ടു നിന്നെ ചെന്നെ ഷെഡ്യൂളോടെയായിരുന്നു സിനിമ പായ്ക്കപ്പായത്.

ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അബ്ദുൾ നാസ്സർ നിർമ്മിക്കുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച പൊലീസ് ക്രൈം ഇൻവസ്റ്റിഗേഷൻ മൂവിയാണ്.
പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറി,
അരഡസനോളം മികച്ച അക്ഷനുകൾ ഈ ചിത്രത്തിൻ്റെ ഏറ്റവും ഹൈലൈറ്റാണ്.
വളരെ ക്രൂരമായ രീതിയിൽ കൊല ചെയ്യപ്പെട്ട ഒരു കൊലപാതകത്തിൻ്റെ ചുരുളുകൾ നിവർത്തുന്ന ഈ ചിത്രം
ഏറെ ദുരൂഹതകളിലേക്കും കടന്നു ചെല്ലുന്നു.

ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ റേച്ചൽ പുന്നൂസ് എന്ന അന്വേഷക ഉദ്യോഗസ്ഥയെ അവതരിപ്പിക്കുന്നത് പ്രശസ്ത നടി ലഷ്മി റായ് ആണ്. അൽപ്പം ഇടവേളക്കുശേഷം ലഷ്മി റായ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
‘ഏതാനും ചിത്രങ്ങളിൽ അഭിനയിച്ച് കടന്നു വരുന്ന യുവ നടൻ അഷ്ക്കർ സാദാനാണ് ഈ ചിത്രത്തിലെ നായകൻ.
വലിയ ക്യാൻവാസ്സിൽ വലിയ മുതൽ മുടക്കോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലൂടെ അഷ്ക്കർ സൗദാൻ എന്ന നടൻ മലയാള സിനിമയിൽ മുൻ നിരയിലേക്കു കടന്നു വരുമെന്നതിൽ സംശയമില്ല.
ഇനിയാ, ഹന്ന റെജി കോശി, ബാബു ആൻ്റണി, ഇർഷാദ് അജു വർഗീസ് ഇന്ദ്രൻസ്, കോട്ടയം നസീർ, പത്മരാജ് രതീഷ് സാസ്വിക, ഇടവേള ബാബു, റിയാസ് ഖാൻ, ഗൗരി നന്ദ, രവീന്ദ്രൻ സെന്തിൽ, പൊൻ വണ്ണൻ, കഞ്ചൻ, കൃഷ്ണ, ഡ്രാക്കുള സുധീർ, അമീർ നിയാസ്, കിരൺ രാജ്, രാജാ സാഹിബ്ബ്, എന്നിവരും പ്രധാന താരങ്ങളാണ്.

ഏ.കെ.സന്തോഷിൻ്റേതാണു തിരക്കഥ
നടി സുകന്യയുടെ വരികൾക്ക് ശരത്ത് ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം – രവിചന്ദ്രൻ.
എഡിറ്റിംഗ് – ജോൺ കുട്ടി.
കലാസംവിധാനം – ശ്യാം കാർത്തികേയൻ.
മേക്കപ്പ് -രഞ്ജിത്ത് അമ്പാടി.കോസ്റ്റ്യൂം ഡിസൈൻ നാഗ രാജ്.
ചീഫ് : അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ജസ്റ്റിൻ കൊല്ലം.
പ്രൊഡക്ഷൻ കൺടോളർ – അനീഷ് പെരുമ്പിലാവ്.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz





































