gnn24x7

അച്ചു ഉമ്മനെ ഫെയ്സ് ബുക്ക് വഴി അധിക്ഷേപിച്ചയാൾ സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു

0
455
gnn24x7

തിരുവനന്തപുരം: അച്ചു ഉമ്മനെ ഫെയ്സ് ബുക്ക് വഴി അധിക്ഷേപിച്ചയാൾ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു. സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാറാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചത്. രണ്ട് അക്കൗണ്ടുകളാണ് ഫെയ്സ്ബുക്കിൽ നന്ദകുമാറിനുണ്ടായിരുന്നത്. ഇതിൽ   നന്ദകുമാർ കൊളത്താപ്പിള്ളി എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. നന്ദകുമാർ കൊളത്താപ്പിള്ളി എന്ന ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെയാണ് അച്ചുവിനെതിരെ ഇയാൾ അധിക്ഷേപ പരാമർശം നടത്തിയത്.

നേരത്തെ അച്ചു ഉമ്മൻ തനിക്കെതിരായ  വ്യക്തി അധിക്ഷേപത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ പൊലിസ് അന്വേഷണം തുടങ്ങിയപ്പോഴാണ് ഇയാൾ അക്കൗണ്ട് മരവിപ്പിച്ചത്. പരാതിയിൽ നന്ദകുമാറിനെ ചോദ്യം ചെയ്യാനായി പൂജപ്പുര പൊലിസ് വൈകാതെ വിളിപ്പിക്കുമെന്നാണ് സൂചന. സ്ത്രീത്വത്തെ അപമാനിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിനാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz
gnn24x7