gnn24x7

കെ എം മാണി ‘സാഹിത്യ രത്ന’ പുരസ്‌കാരം ഡോ. വർഗീസ് പേരയിൽ ഏറ്റുവാങ്ങി

0
801
gnn24x7


ഡബ്ലിൻ :അയർലണ്ടിലെ ഡബ്ലിൻ റിസോഴ്സ് സെന്ററിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ കെ എം മാണി സാഹിത്യ രത്ന പുരസ്‌കാരം, സംസ്കാരവേദി സംസ്ഥാന പ്രസിഡണ്ട്‌ ഡോ. വർഗീസ് പേരയിൽ ഏറ്റുവാങ്ങി.പ്രവാസി കേരള കോൺഗ്രസ്‌ എം പ്രസിഡണ്ട്‌ രാജു കുന്നക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സൗത്ത് ഡബ്ലിൻ ഡെപ്യൂട്ടി മേയറും, മുൻ ഐറിഷ് പാർലമെന്റ് അംഗവുമായ ജോന റ്റഫി ഉൽഘാടനം ചെയ്തു. 

അയർലണ്ട് മലയാളികൾ ആതുരസേവന രംഗത്തും, മറ്റ് മേഖലകളിലും ചെയ്യുന്ന സേവനങ്ങൾ പ്രശംസനീയമാണെന്ന് ജോന റ്റഫി  പറഞ്ഞു.  ഇന്ത്യൻ രാഷ്രീയത്തിൽ മഹാനായ കെ എം മാണിയുടെ സ്മരണ എന്നും നിലനിൽക്കട്ടെ എന്നും പുരസ്‌കാരം ലഭിച്ച ഡോ വർഗീസ് പേരയിലിനെ അഭിനന്ദിക്കുന്നതായും  ജോന റ്റഫി പറഞ്ഞു.

മെമെന്റൊയും,25000 രൂപയും അടങ്ങുന്ന പുരസ്‌കാരം ഡോ വർഗീസ് പേരയിൽ ജോന റ്റഫിയിൽ നിന്നും ഏറ്റുവാങ്ങി.ഒരു വിദേശ രാജ്യത്തുവച്ച് ഈ പുരസ്‌കാരം ഏറ്റു വാങ്ങാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു അനുഭവമാണെന്ന് മറുപടി പ്രസംഗത്തിൽ ഡോ വർഗീസ് പേരയിൽ പറഞ്ഞു.

ഡബ്ലിൻ ഓർത്തഡോൿസ്‌ സഭാ വൈദികനും, സാഹിത്യകാരനുമായ ഫാ എബ്രഹാം കോശി, ഒ ഐ സിസി പ്രസിഡണ്ട്‌ ലിങ്ക്വിൻസ്റ്റാർ, ക്രാന്തി എക്സിക്യൂട്ടീവ് അംഗം  വർഗീസ് ജോയി, കേരള ഹൗസ് കോ ഓർഡിനേറ്റർ റോയ് കുഞ്ചലക്കാട്ട്, ലൂക്കൻ മലയാളി ക്ലബ് പ്രസിഡണ്ട്‌ റെജി കുര്യൻ എന്നിവർ ആശംസകൾ നേർന്നു. ഷൈബു ജോസഫ് സ്വാഗതവും, ഷാജി ആര്യമണ്ണിൽ നന്ദിയും പറഞ്ഞു.   പരിപാടികൾക്ക് സണ്ണി പാലക്കത്തടത്തിൽ,സിറിൽ തെങ്ങുംപള്ളിൽ,സെബാസ്റ്റ്യൻ കുന്നുംപുറം, മാത്യൂസ് കുര്യാക്കോസ്, ജോസ് മത്തായി തുടങ്ങിയവർ നേതൃത്വം നൽകി.നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7