വെക്സ്ഫോർഡ്: വെക്സ്ഫോർഡ് സ്ട്രൈക്കേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആദ്യ കുടുംബസംഗമം സംഘടിപ്പിച്ചു. സെപ്റ്റംബർ 24 തീയതി വെക്സ്ഫോർഡ് സെൻറ്. ജോസഫ് കമ്മ്യൂണിറ്റി ഹാളിൽവെച്ചാണ് സ്ട്രൈക്കേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുടുംബാംഗങ്ങൾ ഒത്തുകൂടിയത്.



മനുഷ്യർ സ്നേഹത്തോടെ ഒരുമിച്ചുകൂടുന്നതിലും സൗഹൃദം പങ്കിടുന്നതിലും ഉപരിയായി മനോഹാരിത നിറഞ്ഞ മറ്റൊന്നുമില്ലെന്നത് ഈ സ്നേഹ സംഗമം അടയാളപ്പെടുത്തിയെന്നു തന്നെ പറയാം. വെക്സ്ഫോർഡ് മലയാളികൾക്ക് അവിസ്മരണീയമായ, ഉല്ലാസത്തിന്റെയും നാടൻ രുചിയുടെയും സംയോജനമായ ഈ കുടുംബസംഗമം ഇനി എല്ലാമാസവും തുടരുമെന്നും വെക്സ്ഫോർഡ് സ്ട്രൈക്കേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
