gnn24x7

ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം; നിലപാട് മയപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി

0
455
gnn24x7

ഡൽഹി: ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ നിലപാട് മയപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും, വികസന നയങ്ങളില്‍ ഒന്നിച്ച് നീങ്ങുമെന്നും ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. അതേസമയം,  ഇന്ത്യ – കാനഡ തര്‍ക്കം ഇന്ത്യ അമേരിക്ക ബന്ധത്തെ ബാധിക്കില്ലെന്ന് ജയശങ്കര്‍ – ആന്‍റണി ബ്ലിങ്കന്‍ കൂടിക്കാഴ്ചയില്‍ ധാരണയായെന്നാണ് വിവരം.

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് തുറന്ന് പറഞ്ഞ ട്രൂഡോ അയയുകയാണ്. കാനഡയും സഖ്യകക്ഷികളും എന്നും ഇന്ത്യയുമായി നല്ല ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രൂഡോ വ്യക്തമാക്കി. വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നും ഇന്ത്യയ്ക്കൊപ്പം ക്രിയാത്മകമായും ഗൗരവത്തോടെയും നീങ്ങുമെന്നുമാണ് പുതിയ നിലപാട്. അതേസമയം നിജ്ജര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മാധ്യമങ്ങളെ കണ്ട ട്രൂഡോ പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7