ഡബ്ലിൻ : അയർലണ്ടിൽ ഇതുവരെ നടന്ന 14 മേജർ ടൂർണമെന്റ് വിജയികളെ മാത്രം അണിനിരത്തി നടന്ന അത്യന്തം ആവേശം നിറഞ്ഞ ചാമ്പ്യൻസ് ലീഗ് കിരീടം ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ്റെർസ് (LCC) കരസ്ഥമാക്കി.

കലാശപ്പോരാട്ടത്തിൽ Gully ക്രിക്കറ്റ് ടീമിനെ പരാജയപ്പെടുത്തിയാണ് LCC ഈ അപൂർവ നേട്ടം കൈവരിച്ചത്. ഇതോടെ തോൽവിയറിയാതെ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമുടിന്ന ഒരേ ഒരു ടീമായി LCC മാറി.

ചാമ്പ്യന്മാരിൽ ചാമ്പ്യൻ മാരെ കണ്ടെത്തുന്നതിനായി അയർലണ്ടിൽ നടത്തപെടുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇത്തവണ 10 ടീമുകൾ ആണ് മാറ്റുരച്ചതു. ഇതുവരെ അയർലണ്ടിൽ നടന്ന 14 മേജർ ടൂർണമെന്റ് വിജയികൾക്ക് മാത്രമാണ് ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിക്കുക.
2 ഗ്രൂപ്പികളിലായി 5 വീതം ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലായിരുന്നു പ്രാഥമീക റൗണ്ട് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്.
ഗ്രൂപ്പ് Bയിൽ 4 കളികളിൽ നാലിലും എതിരാളികളെ നിലം പരിശമാക്കിയ LCC 8 പോയിന്റോടെ രാജകീയമായാണ് ഫൈനൽ പ്രവേശനം കരസ്ഥമാക്കിയത്.
ഗ്രൂപ്പ് Aയിൽ Gully ക്രിക്കറ്റ്, വാട്ടർഫോർഡ് ടൈഗേഴ്‌സ്, AMC തുടങ്ങിയവർ 3 വീതം വിജയങ്ങളോടെ 6 പോയിന്റ് വീതം കരസ്ഥമാക്കിയെങ്കിലും നേരിയ net run റേറ്റിന്റെ അടിസ്ഥാനത്തിൽ Gully Cricket ഫൈനലിൽ സ്ഥാനം പിടിക്കുകയായിരുന്നു.
തുടർന്ന് നടന്ന 2 ഫൈനലിലും Gully ക്രിക്കറ്റ് നെ പരാജയപ്പെടുത്തിയാണ് LCC കിരീടത്തിൽ മുത്തമിട്ടത്.
ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ ആയി LCC യുടെ അബ്ദുള്ളയും ഫൈലിലെ മികച്ച പ്ലയെർ ആയി LCC യുടെ തന്നെ ജിബ്രാനെയും ടൂർണമെന്റിലെ മികച്ച ബൗളർ ആയി Gully ക്രിക്കറ്റിലെ നന്ദനെയും തിരഞ്ഞെടുത്തു.
കിരീടനേട്ടത്തോടെ 2023 സീസണിൽ 7 വട്ടം ചാംപ്യൻഷിപ്പും 2 വട്ടം റണ്ണർ അപ്പ് കിരീടവും അടക്കം 9 ട്രോഫികൾ കരസ്ഥമാക്കാൻ LCC ക്കായി. ഇതോടെ അയർലൻഡ് ക്രിക്കറ്റ് ചരിത്രത്തിലെ ഏതൊരു ടീമിന്റെയും ഏറ്റവും ഉയർന്ന കിരീട നേട്ടമെന്ന റെക്കോർഡ് LCC സ്വന്തംപേരിലാക്കി.
2023 ഇൽ നടന്ന 15 മേജർ ടൂര്ണമെഡന്റ് വിജയികൾ
Lucan Confident Cricketers ( LCC) – 4
TSK – 2
Waterford Tigers – 2
Dubs OG – 1
AMC -1
Buddiz cavan – 1
Telugu warriors -1
KCC – 1
Gully Cricket – 1
Irish kings – 1
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb