അയർലണ്ട്: വാട്ടർഫോർഡിൽ ഓഐസിസിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിക്കുകയും വാട്ടർഫോർഡ് മലയാളി ജൂഡ് സെബാസ്റ്റ്യന്റെ ആകസ്മിക വേർപാടിൽ ഓഐസിസി വാട്ടർഫോർഡ് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.



വൈകിട്ട് 8:30ന് ആരംഭിച്ച യോഗപരിപാടിയിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ മുഴുവൻ മെമ്പർമാരും പുഷ്പാർച്ചന നടത്തി. സിജോ ഡേവിഡ് യോഗത്തിൽ സ്വാഗതം പറഞ്ഞു. പുന്നമട ജോർജ്ജ്കുട്ടി അദ്ധ്യക്ഷപ്രസംഗം നടത്തി. ഗ്രേയ്സ് ജേക്കബ്ബ്, പ്രിൻസ് മാത്യു എന്നിവർ ഗാന്ധിജി അനുസ്മരണപ്രഭാഷണം നടത്തി.



സാബു ഐസക്ക്, എമിൽ ജോൺ, നെൽവിൻ റാഫേൽ, ജിജോ കുര്യാക്കോസ്, ജോബിൻ കെ ബേബി, ഡെന്നി ജേക്കബ്ബ്, ഷിബു രാജേന്ദ്രൻ, വിപിൻ തോമസ്സ് എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. സെബിൻ ജോസ് കൃതജ്ഞത രേഖപ്പെടുത്തി. 10 മണിയോടുകൂടി യോഗം അവസാനിപ്പിച്ചു.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb