gnn24x7

നാദിർഷ – റാഫി ടീമിൻ്റെ സംഭവം നടന്ന രാത്രിയിൽ പൂർത്തിയായി

0
406
gnn24x7

റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന സംഭവം നടന്ന രാത്രിയിൽ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി.

വ്യത്യസ്ഥ ഷെഡ്യൂളുകളോടെ അറുപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമാണ് ഇക്കഴിഞ്ഞ ദിവസം പൂർത്തിയായത്.

കലന്തൂർ എൻ്റെർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ കലന്തൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

വലിയ മുതൽ മുടക്കിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം ഏറെ ദുരുഹതകൾ നിറഞ്ഞ സംഭവങ്ങൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. രാത്രി ജീവിതം നയിക്കുന്ന കുറേപ്പേർ നമുക്കിടയിലുണ്ട്.

ഇരുട്ടു വീണാൽ ക്രൈം ഉൾപ്പടെ പലതും ഇവർ കാണുന്നു.. ഇതിൽ പലതും പുറത്തു പറയാൻ പറ്റാത്തതുമാണ്. അത്തരക്കാരുടെ ജീവിതത്തിലേക്കാണ് ഈ ചിത്രം കടന്നു ചെല്ലുന്നത്. പൂർണ്ണമായും ഹ്യൂമർ തില്ലറിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തെ.

അർജുൻ അശോകനും മുബിൻ എം.റാഫിയുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവികാസഞ്ജയ് ആണ് നായിക. ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയയാണ് ദേവിക

ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, സുധീർ കരമന, ജോണി ആൻ്റെണി, ജാഫർ ഇടുക്കി, അശ്വത്ത് ലാൽ, വിശ്വജിത്ത്, ഡ്രാക്കുള സുധീർ, സമദ്, കലാഭവൻ ജിൻ്റോ ,ഏലൂർ ജോർജ്, കലാഭവൻ റഹ് മാൻ, മാളവികാ മേനോൻ, നെഹാസക്സേനാ എന്നിവരും പ്രധാന താരങ്ങളാണ്.

ഹരി നാരായണൻ്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ഈണം പകർന്നിരിക്കുന്നു.

ഛായാഗ്രഹണം – ഷാജികുമാർ.

എഡിറ്റിംഗ് – ഷമീർ മുഹമ്മദ്

പ്രൊഡക്ഷൻ ഡിസൈനർ – സന്തോഷ് രാമൻ.

കോസ്റ്റ്യും ഡിസൈൻ – അരുൺ മനോഹർ.

മേക്കപ്പ – റോണക്സ് – സേവ്യർ.

ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ – ദീപക് നാരായണൻ.

അസ്സോസ്സിയേറ്റ് ഡയറക്ടർ – വിജീഷ് പിള്ള ‘

പ്രൊജക്റ്റ് ഡിസൈനർ സൈലക്സ് ഏബ്രഹാം.

പ്രൊഡക്ഷൻ മാനേജർ – ആന്റെണി.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – അപ്പു ഫഹദ്.

പ്രൊഡക്ഷൻ കൺടോളർ – ശ്രീകുമാർ ചെന്നിത്തല.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:  

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7