സ്ലൈഗോ: ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിലുള്ള ദീപാവലി ആഘോഷങ്ങൾ നവംബർ 18നു രാത്കോർമക് നാഷണൽ സ്കൂളിൽ വച്ച് നടത്തപ്പെടും. വൈകുന്നേരം 3 മണി മുതൽ വൈകിട്ട് ഒൻപതു വരെയാണ് പരിപാടികൾ. ടിക്കറ്റുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ്. (Rathcormac National School, Co.Sligo).
ആഘോഷങ്ങൾക്ക് നിറമേകാൻ 16നു വൈകിട്ട് 6 മുതൽ 9 വരെ സ്ലൈഗോ ടെന്നീസ് ക്ലബ്ബിൽ മൈലാഞ്ചിരാവും (Mehendi Eve) ഒരുക്കിയിട്ടുണ്ട്.
ആഘോഷങ്ങൾക്കു മാറ്റു കൂട്ടാൻ പ്രോമോ വിഡിയോയും അസോസിയേഷൻ പുറത്തിറക്കിയിട്ടുണ്ട്.
നൈനാൻ തോമസിന്റെ രചനയിൽ ജിൻസ് വറുഗ്ഗീസാണ് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്.
റോയൽ കാറ്ററേഴ്‌സിന്റെ വിഭവസമൃദ്ധമായ ദീപാവലിയുടെ തനതു രുചിക്കൂട്ടും ഇതോടൊപ്പമുണ്ട്.
ആൽബർട്ട് കുര്യാക്കോസ്, PRO, ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































