gnn24x7

ബ്രദർ സാം ചാക്കോയ്ക്ക് ഇവാഞ്ചലിസ്റ്റായി ഓർഡിനേഷൻ നൽകി -പി പി ചെറിയാൻ

0
210
gnn24x7

ഷിക്കാഗോ (യു എസ് എ) : ഷിക്കാഗോ എബെനെസർ പെന്തക്കോസ്റ്റൽ സഭയിലെ അംഗമായ ബ്രദർ സാം ചക്കോയ്ക്ക് ഇന്ത്യ പെന്തകോസ്ത് ദൈവസഭ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രത്യക സമ്മേളനത്തിൽ വച്ച് ഇവാഞ്ചലിസ്റ്റായി ഓർഡിനേഷൻ നൽകി.

സഭയുടെ സീനിയർ പാസ്റ്ററും റീജിയൻ വൈസ് പ്രസിഡന്റുമായ പാസ്റ്റർ ജോൺ റ്റി കുര്യയന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ റീജിയൻ പ്രസിഡന്റ്‌  പാസ്റ്റർ പി സി മാമ്മൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. റീജിയൻ സെക്രട്ടറി  പാസ്റ്റർ പി വി മാമ്മൻ മുഖ്യ സന്ദേശം അറിയിച്ചു.

ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഹിമാചൽ റീജിയൻ പ്രസിഡന്റ്  പാസ്റ്റർ ഡോക്ടർ ടൈറ്റസ് ഈപ്പൻ സങ്കീർത്തനം വായന നടത്തി.  പാസ്റ്റർ തോമസ് യോഹന്നാൻ, ബ്രദർ ജോർജ്കുട്ടി, ബ്രദർ സിബി, ബ്രദർ വർഗീസ് ബേബി എന്നിവർ വിവിധ സമയങ്ങളിലായി പ്രാർഥന നടത്തി. ബ്രദർ സാം ചക്കോയെ സഭാ ശ്രുശുഷകൻ  പാസ്റ്റർ ജോൺ റ്റി കുര്യൻ പരിചയപ്പെടുത്തി. ഇന്ത്യ പെന്തകോസ്ത് ദൈവസഭ സെൻട്രൽ റീജിയൻ കൗൺസിൽ തീരുമാനം ജോയിന്റ് സെക്രട്ടറി ബ്രദർ കെ ഓ ജോസ് സി പി എ സമ്മേളനത്തെ അറിയിച്ചു. തുടർന്ന് മറ്റ് ദൈവ ദാസന്മാരുടെ സഹകരണത്തോടെ  പാസ്റ്റർ പി സി മാമ്മൻ ബ്രദർ സാം ചാക്കോയെ ഇവാഞ്ചലിസ്റ്റായി വേർതിരിച്ച് പ്രാർത്ഥന നടത്തി.

കുര്യൻ ഫിലിപ്പ്, മാത്യു ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു. ബ്രദർ ജോൺ മത്തായി നന്ദി പറഞ്ഞു. ബ്രദർ ജേക്കബ് ചാക്കോ സാറാമ്മ ചാക്കോ ദമ്പതികളുടെ മൂത്ത മകനാണ് അമേരിക്കയിൽ ജനിച്ചു വളർന്ന ഇവാൻജെലിസ്റ്റ് സാം ചാക്കോ. ഭാര്യ സിസ്റ്റർ സിമ്പിൾ ചാക്കോ (ബീന) പാസ്റ്റർ ജോർജ് തോമസിന്റെ മകളാണ്. ബെഞ്ചമിൻ, ഒലീവിയ,ജേക്കബ് എന്നിവർ മക്കളാണ്. ഷീബ, സ്റ്റീവ് എന്നിവരാണ് ഇവാൻജെലിസ്റ്റ് സാമിന്റെ സഹോദരങ്ങൾ. ബ്രദർ ജോൺ മത്തായിയുടെ (മോഹൻ) സഹോദരി പുത്രനാണ് സാം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7