gnn24x7

നരേന്ദ്രമോദിയുടെ രാമക്ഷേത്ര പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

0
215
gnn24x7

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തർപ്രദേശിലെ പിലിബിത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമർശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം എടുത്തില്ല.

പ്രധാനമന്ത്രി സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് മാത്രമാണ് വിശദീകരിച്ചതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തൽ. പ്രധാനമന്ത്രിയുടെ പ്രസംഗം മതവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തിയിട്ടില്ല. മതത്തെ കുറിച്ചുള്ള സാധാരണ പരാമർശത്തിൻ്റെ പേരിൽ നടപടി എടുക്കാൻ കഴിയില്ല. അങ്ങനെ നടപടിയെടുത്താൽ അത് പ്രചാരണത്തിന് സ്ഥാനാർഥികൾക്കുള്ള അവകാശം ലംഘിക്കുന്നതിന് തുല്യമാകുമെന്നും കമ്മിഷൻ വിലയിരുത്തി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7