gnn24x7

കാറിനുള്ളിൽ “അമ്പാൻ സ്റ്റൈലിൽ” സ്വിമ്മിംഗ് പൂൾ; യൂട്യൂബർ സഞ്ജു ടെക്കിക്കും കൂട്ടർക്കുമെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
266
gnn24x7

ആലപ്പുഴ: ആവേശം സിനിമയിലെ അമ്പാൻ സ്റ്റൈലിൽ കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ തയ്യാറാക്കി വാഹനം ഓടിച്ച യൂട്യൂബർ സഞ്ജു ടെക്കിക്കും കൂട്ടർക്കുമെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനം കസ്റ്റഡിയിലെടുത്ത എൻഫോഴ്സ്മെൻ്റ് ആർടിഒ വാഹനത്തിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ തീരുമാനിച്ചു. വാഹനത്തിന്‍റെ ഡ്രൈവര്‍ ഡ്രൈവർ സൂര്യനാരായണന്‍റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. സഞ്ജു ടെക്കി അടക്കം 3 പേർക്ക് ആലപ്പുഴ മെഡിക്കൽ കോളേജിൽ സന്നദ്ധ സേവനം ശിക്ഷയായി നൽകും. 

യൂട്യൂബിൽ 4 ലക്ഷം ഫോളോവേഴ്സ് ഉള്ള സഞ്ജു ടെക്കി സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിംഗ് പൂളൊരുക്കിയത്. കാറിനുള്ളിലെ രണ്ട് സീറ്റുകൾ മാറ്റി പ്ലാസ്റ്റിക് പടുത കൊണ്ട് സ്വിമ്മിങ്ങ് പൂൾ തയ്യാറാക്കുകയായിരിന്നു. തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്തു. ഇതിൻ്റെ ദൃശ്യങ്ങൾ ട്യൂബിൽ പോസ്റ്റ് ചെയ്തു യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആർടിഒ എൻഫോഴ്സ്മെൻ്റ് വിഭാഗം കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ വരുമാന മാർഗത്തിനാണ് ഇങ്ങനെ ചെയ്തതെന്ന് യൂട്യൂബർ സഞ്ജു ടെക്കി പറഞ്ഞു. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7