ഡൽഹി: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും സ്ഥലത്ത് സേനയുടെ തെരച്ചിൽ തുടരുകയാണ്.
പുൽവാമയിലെ നിഹാമയിലുള്ള ഒരു വീടിനുള്ളിൽ ലക്ഷർ ഇ തോയ്ബയുടെ രണ്ട് ഭീകരർ ഒളിച്ച് താമസിക്കുന്നു എന്ന വിവരം ലഭിച്ചതോടെയാണ് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്.
തെരച്ചിലിനിടെ ഭീകരർ സുരക്ഷാസേനക്ക് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഇതിനിടെ ഭീകർ ഒളിച്ചിരിക്കുന്നെന്ന് കരുതുന്ന വീടിന് തീപിടിച്ച ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb