gnn24x7

ടി.പി.വധക്കേസ്; പ്രതികൾക്ക് ജാമ്യത്തിൽ ഇളവ് നൽകാനുള്ള തീരുമാനം സർക്കാർ അജണ്ടയെന്ന് കെ.കെ.രമ

0
227
gnn24x7

കോഴിക്കോട്: ടി.പി വധക്കേസ് പ്രതികൾക്ക് ജാമ്യത്തിൽ ഇളവ് നൽകാനുള്ള തീരുമാനം സർക്കാർ അജണ്ടയെന്ന് വിമർനവുമായി കെ.കെ രമ എം.എൽ.എ. സർക്കാറിന്റെ അറിവോടെയല്ലാതെ എങ്ങനെയാണ് ഉദ്യോഗസ്ഥർ ജാമ്യത്തിൽ ഇളവ് നൽകുകയെന്ന് ചോദിച്ച രമ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയാണെന്നും ആരോപിച്ചു. ‘കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകമാണ് ടി.പിയുടേത്, കേസിൽ സർക്കാർ അപ്പീൽ പോകാത്തത് എന്തുകൊണ്ടാണ്?, പ്രതികളെ പുറത്തിറക്കണം എന്നുള്ളതാണ് സർക്കാർ അജണ്ട’, രമ പറഞ്ഞു.

അതിനിടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഈ വർഷവും കേരളീയം സംഘടിപ്പിക്കാനൊരുങ്ങുന്ന സർക്കാറിനെതിരെയും കെ.കെ രമ രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ കേരളീയത്തിൽ പരിപാടി അവതരിപ്പിച്ച കലാകാരന്മാർക്ക് പണം കൊടുത്തിട്ടില്ല. കഴിഞ്ഞ കേരളീയവുമായി ബന്ധപ്പെട്ട് കണക്കിതുവരെ പറഞ്ഞിട്ടില്ലെന്നും അത് പറയാതെയാണ് വീണ്ടും കേരളീയം സംഘടിപ്പിക്കുന്നതെന്നും അത് ശരിയായ നടപടിയല്ലെന്നും കെ.കെ രമ പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7