gnn24x7

ഷാജി കൈലാസിന്റെ ഹണ്ട് – ഓഗസ്റ്റ് ഒമ്പതിന്; ടീസർ പുറത്തുവിട്ടു

0
330
gnn24x7

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നു. ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് ഹണ്ട്. അങ്ങനെയൊരു ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ ത്തന്നെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഭയത്തിന്റെ മുൾമുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ഇതിലെ രംഗങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഷാജി കൈലാസ് എന്ന മികച്ച കൊമേഴ്സ്യൽ ഡയറക്ടറിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലുണ്ടാകും.

മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ക്യാമ്പസ്സിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ്ഈ ചിത്രം നിവർത്തുന്നത്.

അത്യന്തം സസ്പെൻസ് നിലനിർത്തി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഭാവന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അതിഥി രവി, രാഹുൽ മാധവ്, അജ്മൽ അമീർ, അനു മോഹൻ, ചന്തു നാഥ്, രൺജി പണിക്കർ, ഡെയ്ൻ ഡേവിഡ്, നന്ദു, വിജയകുമാർ, ജി.സുരേഷ് കുമാര്, ബിജു പപ്പൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ – നിഖിൽ ആന്റെണി.

ഗാനങ്ങൾ – സന്തോഷ് വർമ്മ, ഹരി നാരായണൻ 

സംഗീതം – കൈലാസ് മേനോൻ

ഛായാഗ്രഹണം – ജാക്സൺ ജോൺസൺ

എഡിറ്റിംഗ് – അജാസ് മുഹമ്മദ്.

കലാസംവിധാനം – ബോബൻ.

മേക്കപ്പ് – പി.വി.ശങ്കർ.

കോസ്റ്റ്യും ഡിസൈൻ – ലിജി പ്രേമൻ.

ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – മനു സുധാകർ

ഓഫീസ് നിർവഹണം – ദില്ലി ഗോപൻ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – ഷെറിൻ സ്റ്റാൻലി, പ്രതാപൻ കല്ലിയൂർ.

പ്രൊഡക്ഷൻ കൺടോളർ – സഞ്ജു ജെ.

ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഓഗസ്റ്റ് ഒമ്പതിന് ഈ ചിത്രം ഈ ഫോർ എന്റെർ ടൈം മെന്റ് പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

ഫോട്ടോ ഹരി തിരുമല

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7