പ്രധാനമന്ത്രി മുദ്ര യോജനയുടെ വായ്പ തുക ഇരട്ടിയാക്കി. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ വായ്പ തുക ഉയർത്തിയതായി ധനമന്ത്രി നിർമ്മൽ സീതാരാമൻ പ്രഖ്യാപിച്ചു. വായ്പ തുക 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമായാണ് ഉയർത്തിയത്.
സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ). ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ (എസ്‌സിബികൾ), റീജിയണൽ റൂറൽ ബാങ്കുകൾ (ആർആർബികൾ), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (എൻബിഎഫ്‌സികൾ), മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ഇതുവരെ 10 ലക്ഷം രൂപ വരെ വായ്പ വീതമാണ് നൽകിയിരുന്നത്.
അതേസമയം, കേന്ദ്ര ബജറ്റിൽ നിരവധി ഉൽപ്പന്നങ്ങൾക്ക് വില കുറച്ചു. കസ്റ്റംസ് തീരുവ കുറച്ചതാണ് പല ഉൽപ്പന്നങ്ങളുടെയും വില കുറയുന്നതിലേക്ക് നയിച്ചത്. മൊബൈൽ ഫോണിൻ്റെയും ചാര്‍ജറിൻ്റെയും കസ്റ്റംസ് തീരുവ കുറച്ചിട്ടുണ്ട്. സ്വര്‍ണം, വെള്ളി എന്നിവയ്ക്കും കസ്റ്റംസ് തീരുവ കുറച്ചു. ലെതര്‍, തുണിത്തരങ്ങൾ എന്നിവയാണ് വില കുറയുന്ന മറ്റ് ഉൽപ്പന്നങ്ങൾ. മത്സ്യങ്ങൾക്കുള്ള തീറ്റ ഉൾപ്പടെ മൂന്ന് ഉൽപന്നങ്ങൾക്ക് നികുതി കുറയ്ക്കും. ചെമ്മീൻ തീററയ്ക്ക് ഉൾപ്പടെ വില കുറയും. ക്യാൻസർ രോഗത്തിന് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb