gnn24x7

ദുൽഖർ സൽമാന്റെ ജന്മദിനം; 501പേർക്ക് അന്നദാനം നൽകി നിർമ്മാതാവ് പ്രജീവ് സത്യവ്രതൻ

0
152
gnn24x7

മലയാളത്തിൻ്റെ പ്രിയ നടൻ ദുൽഖർ സൽമാൻ്റെ ജൻമദിനമായ ജൂലൈ ഇരുപത്തിയെട്ട് ഞായറാഴ്ച്ചക്ഷേത്രത്തിൽ പൂജയും അന്ന ദാനവുംനടത്തി നിർമ്മാതാവ് പ്രജീവ് സത്യവ്രതൻ തൻ്റെ സ്നേഹം പ്രകടിപ്പിച്ചു. പ്രത്യേക പ്രാർത്ഥനയും അഞ്ഞൂറ്റി ഒന്നു പേർക്കു സദ്യയും നൽകിയാണ് തൻ്റെ സ്നേഹം പങ്കുവച്ചത്. വർക്കലയിലെ വെന്നിക്കോട് വലയൻ്റെ കുഴി ദേവി ഷേത്രത്തിലായിരുന്നു ഈ ചടങ്ങ് നടന്നത്.

ഫൈനൽസ്, രണ്ടു് എന്നീ ചിത്രങ്ങൾ നിർമ്മിച്ച  പ്രജീവ് സത്യവ്രതൻ ഇപ്പോൾ ഗ്യാംങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രം നിർമ്മിക്കുന്നു.  ഈ ചിത്രം പ്രദർശനത്തിന് തയ്യാറായി വരികയാണ്.  ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിൽ ദുൽഖർ സൽമാന്റെ കുറുപ്പ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ചില രംഗങ്ങളുണ്ട്. കൂടാതെ ദുൽഖർ സൽമാനെ കുറിച്ച് ഒരു ഗാനവും ഒരുക്കിയിരിക്കുന്നു. ബി കെ ഹരിനാരായണൻ – മെജോ ജോസഫ് ടീമിന്റേതാണ് വ്യത്യസ്തമായ ഈ ഗാനം.

 താൻ ഏറെ ഇഷ്ടപ്പെടുന്ന യുവ നടനാണ് ദുൽഖർ സൽമാൻ എന്ന് പ്രജീവ് സത്യ വ്രതൻ അഭിപ്രായപ്പെട്ടു. മലയാളത്തിന് പുറത്ത് ദുൽഖർ നിരവധി സിനിമകളിൽ അഭിനയിച്ച് മലയാളത്തിന്റെ യശസ് ഉയർത്തുന്നുണ്ടെങ്കിലും, ഡിക്യു കൂടുതൽ മലയാള സിനിമകളിൽ അഭിനയിക്കുന്നതാണ് തനിക്ക് സന്തോഷം. കൂടുതൽ നല്ല സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിക്കുവാനും, ആയുരാരോഗ്യസൗഖ്യമുണ്ടാകുവാനുമാണ് പ്രത്യേക പൂജയും സദ്യയും നടത്തിയതെന്ന്പ്രജീവ് സത്യ വ്രതൻ പ്പറഞ്ഞു.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7