gnn24x7

മണിച്ചിത്രത്താഴിന് തമിഴ് സിനിമയുടെ പ്രശംസ

0
318
gnn24x7

ഫാസിൽ സംവിധാനം ചെയ്ത് ഇൻഡ്യയിലെ വിവിധ ഭാഷകളിൽ വലിയ വിജയം നേടിയ ക്ലാസിക്ക് ചിത്രമായ മണിച്ചിത്രത്താഴിൻ്റെ 4k അറ്റ്മോസ് പതിപ്പിന് തമിഴ് സിനിമാലോകത്ത് വലിയ പ്രശംസ. പുതിയപതിപ്പിൻ്റെ പ്രീമിയർ ഷോ ജൂലൈ ഇരുപത്തിയൊമ്പത് തിങ്കളാഴ്ച്ച ചെന്നൈയിൽ  നടത്തിയിരുന്നു. തമിഴ് സിനിമയിലെ പ്രമുഖ വ്യക്തികൾ ഈ സിനിമയുടെ പ്രദർശനം കാണാനെത്തിയിരുന്നു. ഷോ കണ്ടതിനു ശേഷം മികച്ച അഭിപ്രായമാണ് ചലച്ചിത്ര പ്രവർത്തകർ പ്രകടിപ്പിച്ചത്.

അതിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ഈ ചിത്രത്തിലെ നായികയായ ശോഭനയുടെ വാക്കുകളാണ് ഈ വീഡിയോയിലുള്ളത്. നിർമ്മാതാവ് അപ്പച്ചനാണു സമീപം. ആഗസ്റ്റ് പതിനേഴിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

അന്നുതന്നെ തമിഴ്നാട്ടിലും ഈ ചിത്രം റിലീസ് ചെയ്യുമെന്ന് അപ്പച്ചൻ പറഞ്ഞു.

സ്വർഗചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേർന്നാണ് പുതിയ പതിപ്പ് പുറത്തിറക്കുന്നത്.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7