കൊച്ചി : പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ പുനർജനി കേസിൽ പരാതിക്കാരൻ ജയിസൺ പാനികുളങ്ങര ഇഡിക്ക് മുന്നിൽ ഹാജരായി മൊഴി നൽകി. കേസിൽ പരമാവധി തെളിവുകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടതായി ജയിസൺ പറഞ്ഞു. വിദേശത്ത് അനധികൃത പണപ്പിരിവ് നടത്തിയെന്നാണ് പരാതി. പണം പിരിച്ചുവെന്ന് സതീശൻ സമ്മതിക്കുന്ന വീഡിയോ ഇഡിക്ക് മുന്നിൽ ഹാജരാക്കിയെന്നും ജയിസൺ പറഞ്ഞു.
കേസിൽ കഴിഞ്ഞ മെയ് മാസത്തിൽ പരാതിക്കാരൻ ഇ.ഡിക്ക് തെളിവുകൾ കൈമാറിയിരുന്നു. ഇത് പരിശോധിച്ച് ശേഷം തുടർന്നും മൊഴി നൽകണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു.വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് കേസ്. 2018 ലെ പ്രളയത്തിന് ശേഷം പറവൂർ എം എൽ എ വി.ഡി. സതീശൻ പുനര്‍ജനി ഭവന പദ്ധതിയുടെ പേരിൽ വിദേശത്ത് അനധികൃത പണപ്പിരിവ് നടന്നതായാണ് പരാതി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb