അയർലണ്ടിൽ കത്തോലിക്ക വൈദികന് കുത്തേറ്റു. ഐറിസ് ആർമി ചാപ്ലിൻ ആയ ഫാദർ പോൾ എഫ് മർഫിക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട ഒരു കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗാൾവയിലെ റൺ മോർ ആർമി ബാരക്സിലാണ് ആക്രമണം ഉണ്ടായത്. വൈദികനെ ആക്രമി നിരവധി തവണ കുത്തി പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റ വൈദികനെ ഉടൻതന്നെ സമീപത്തുള്ള യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയും വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കുകയും ആയിരുന്നു.
താൻ സുഖമായിരിക്കുന്നതായും പ്രാർത്ഥനകൾക്ക് നന്ദി അറിയിക്കുന്നതായും ഫാദർ പോൾ എഫ് മർഫി പിന്നീട് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
അതേസമയം വൈദികനേരെ ഉണ്ടായത് ഭീകരാക്രമണം ആണെന്നും ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് സമൂഹമാധ്യമങ്ങളിലൂടെ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായ വ്യക്തിയാണെന്നും ആണ് ആരോപണം. എന്നാൽ സമൂഹത്തിൽ ഭീകരവാദ ബന്ധം ഉണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് ഐറിഷ് പോലീസ് അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb