മെൽബൺ : മാവേലി മന്നൻ നാടുവാണിരുന്ന ഗതകാല സ്മരണകളിലേക്കു കൂട്ടികൊണ്ടു പോകുന്ന വീഡിയോ മ്യൂസിക്കൽ ആൽബം ‘ശ്രാവണം പൊന്നോണം ‘ഓഗസ്റ്റ് 29ന് റിലീസ് ആയി.
മലയാളത്തിന്റെ അനുഗ്രഹീത ഗായകൻ എം. ജി . ശ്രീകുമാർ ആലപിച്ചിരിക്കുന്ന വീഡിയോ മ്യൂസിക്കൽ ആൽബം, പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങുന്ന മലയാള നാടിന്റെ ദൃശ്യഭംഗി മുഴുവനും ഒപ്പിയെടുക്കുന്നതോടൊപ്പം, സ്വദേശത്തും വിദേശത്തും ഉള്ള ഓരോ മലയാളിക്കും അനിര്‍വചനീയമായ സംഗീത വിസ്മയം ഒരുക്കുന്നു.
ജമിനി ഒഷിയാനയുടെ ബാനറിൽ ഓസ്‌ട്രേലിയൻ മലയാളി ഷിബു പോൾ നിർമാണം നിർവഹിച്ചിരിക്കുന്ന വീഡിയോ ആൽബം ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു. ശ്രീകുമാർ എടപ്പോൺ രചനയും, സതീഷ് വിശ്വ സംഗീതസംവിധാനവും, രഞ്ജിത്ത് രാജൻ മിക്സിങ്ങും നിർവഹിച്ചിരിക്കുന്ന ആൽബം യൂട്യൂബിൽ ലഭ്യമാണ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb