gnn24x7

ഐഡ ചുഴലിക്കാറ്റിനെ തുടർന്ന് ഉണ്ടായ പ്രളയത്തിൽ 46 മരണം

0
517
gnn24x7

ഐഡ ചുഴലിക്കാറ്റിനെ തുടർന്ന് ഉണ്ടായ പ്രളയത്തിൽ 46 പേര് മരിച്ചു. മരിച്ചവരിൽ ഒരു ഇന്ത്യൻ വംശജൻ ഉൾപ്പെടുന്നു. ന്യൂയോർക്ക് നഗരത്തിൽ മാത്രമല്ല വടക്ക് കിഴക്കൻ അമേരിക്കയിൽ ഒട്ടാകെ ഐഡ ചുഴലിക്കാറ്റ് വൻ നാശനഷ്ടമാണ് വിതച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഐഡ ചുഴലിക്കാറ്റിനെ തുടർന്ന് ന്യൂയോർക് നഗരത്തിൽ ഇന്നലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. അതേസമയം ഐഡ ചുഴലിക്കാറ്റ് ഏറ്റവും നാശനഷ്ടം ഉണ്ടാക്കിയ കാലാവസ്ഥ ദുരന്തമാകാൻ സാധ്യതയുണ്ടെന്നാണ് യുണൈറ്റഡ് നേഷൻസ് വ്യക്തമാക്കിയിരിക്കുന്നത്. 209 കിലോമീറ്റർ വേഗതയിലാണ് ഐഡ വീശിയടിച്ചത്. 16 വർഷങ്ങൾക്ക് മുമ്പ് ആഞ്ഞടിച്ച കത്രിന ചുഴലിക്കാറ്റിന് സമാനമായ ചുഴലിക്കാറ്റാണ് ഐഡ എന്നാണ് വിദഗ്ദ്ധർ പറയുന്നത്..

gnn24x7