റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
മെൽബൺ: 2023 – 24 വർഷത്തേക്കുള്ള ഇടവക ഭരണസമിതി സെൻറ് ജോർജ്ജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ ചുമതലയേറ്റു. ഇടവക സെക്രട്ടറി ബോസ് ജോസ്, കൈക്കാരൻ ഷിബു കോലാപ്പിള്ളിൽ, വൈസ് പ്രെസിഡെന്റ് രാജൻ മാണി, ജോയിന്റ് സെക്രട്ടറി കുരിയൻ തോമസ്, ജോയിന്റ് ട്രസ്റ്റി എൽദോ പോൾ . കമ്മിറ്റി അംഗങ്ങൾ, നിഷാ പോൾ, ബെൽജോ ജോയ്, സാജു പൗലോസ്, നിപുൾ ജോണി,ലാലു പീറ്റർ, ഷാജി പോൾ, Ex- Officio സജി പോൾ, ജെറി ചെറിയാൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഇടവക വികാരി ബഹുമാനപ്പെട്ട റവ. ഫാ. പ്രവീൺ കോടിയാട്ടിൽ സഹവികാരി റവ. ഫാ. ഡെന്നിസ് കോലാശ്ശേരിലിന്റെയും സാന്നിധ്യത്തിൽ പ്രാർത്ഥനാപൂർവ്വം ചുമതലയിൽ പ്രവേശിച്ചത്. വിവിധ ആത്മീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലേക്ക് ഇടവക പൊതുയോഗം തിരഞ്ഞെടുത്തവരും. 2023 ജൂലൈ മാസം മുതൽ ഇടവക ഭരണസമിതി യോടൊപ്പം പ്രവർത്തനമാരംഭിച്ചു. ദൈവതിരുനാമ മഹത്വത്തിനായി ഒരുമിച്ചു പ്രവർത്തിച്ചാൽ ലഭിക്കുന്ന അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയട്ടെ എന്ന് ബഹുമാനപ്പെട്ട വികാരിയും സഹവികാരിയും ആശംസിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA