gnn24x7

മിനിയാപൊളിസിൽ ആഫ്രോ – അമേരിക്കൻ വംശജനെ കൊന്ന സംഭവം; പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

0
295
gnn24x7

അമേരിക്കയിലെ മിനിയാപൊളിസിൽ ആഫ്രോ – അമേരിക്കൻ വംശജനെ മാരകമായി വെടിവച്ച മിനസോട്ട പോലീസ് ഉദ്യോഗസ്ഥയായ കിം പോട്ടറിനെ ബുധനാഴ്ച രാവിലെ രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

അതേസമയം താൻ അബദ്ധത്തിൽ വെടിവെച്ചതെന്നാണ് കിം പോട്ടർ വിശദീകരിച്ചത്. ബ്രൂക്ലിൻ സെന്റർ പോലീസ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് രാജിവെച്ച് ഒരു ദിവസത്തിന് ശേഷമാണ് 20 കാരനായ ഡാന്റെ റൈറ്റ് നെ കിം പോട്ടർ വെടിവെക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ പരമാവധി 10 വർഷം വരെ തടവ് അനുഭവിക്കണം.

ഞായറാഴ്ചയാണ് ആഫ്രോ-അമേരിക്കൻ വംശജനായ ഡാന്റെ റൈറ്റ് (20) പൊലീസിന്റെ വെടിയേറ്റ് മരിക്കുന്നത്.

gnn24x7