gnn24x7

വെസ്റ്റ് ബാങ്കിലെ ഫല്‌സ്തീന്‍ ജനതയ്ക്ക് ഫ്രീ ഡെലിവറിയുമായി ആമസോണ്‍

0
386
gnn24x7

ന്യൂയോര്‍ക്ക്: വെസ്റ്റ് ബാങ്കിലെ ഫല്‌സ്തീന്‍ ജനതയ്ക്ക് ഫ്രീ ഡെലിവറിയുമായി അമേരിക്കന്‍ ഇ.കൊമേര്‍സ് ഭീമന്‍ ആമസോണ്‍. ആമസോണിന്റെ ഫലസ്തീന്‍ ജനതയോടുള്ള വിവേചനപരമായ. സമീപനം വിവാദമായ സാഹചര്യത്തിലാണ് നടപടി. ഇസ്രഈല്‍ കൈയ്യടിക്കിയിരുന്ന വെസ്റ്റ് ബാങ്ക് മേഖലയില്‍ ഇസ്രഈല്‍ പൗരന്‍മാര്‍ക്ക് മാത്രം ആമസോണ്‍ ഫ്രീ ഡെലിവറി നല്‍കുന്നു എന്ന് നേരത്തെ ഫിനാന്‍ഷ്യല്‍ ടൈംസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വെസ്റ്റ് ബാങ്കിലെ ഫല്‌സതീന്‍ ജനത ഇസ്രഈല്‍ അവരുടെ രാജ്യമാണെന്ന് രേഖപ്പെടുത്തിയാലേ ഫ്രീഡെലിവറി സാധ്യമാവൂ എന്നായിരുന്നു ആമസോണിന്റെ നയം.

റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ വിവേചനപരമായ സമീപനം ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫലസ്തീന്‍ മന്ത്രിമാര്‍ ആമസോണിന് കത്തയച്ചിരുന്നു. ആമസോണിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫലസ്തീന്‍ ധനകാര്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഒപ്പം സ്വന്തം നാട്ടിലെ ജനങ്ങള്‍  അവരുടെ രാജ്യത്തിന്റെ പേര് മേല്‍വിലാസത്തില്‍ എഴുതാന്‍ കഴിയാത്തത് നീതി നിഷേധമാണെന്ന് വിവിധ മേഖലകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു.

വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ജനതയ്ക്ക് പോസ്റ്റല്‍ സര്‍വീസുകള്‍ ലഭിക്കുക ബുദ്ധിമുട്ടാണ്. ഇസ്രഈല്‍ രാജ്യമായി ഇവര്‍ രേഖപ്പെടുത്താത്ത പക്ഷം ഇവരുടെ ഡെലിവറികള്‍ എത്തണമെങ്കില്‍ അതിര്‍ത്തി പരിശോധനകളും മറ്റു നടപടി ക്രമങ്ങളും ഉണ്ടാവും. ഇത് ഓര്‍ഡറുകള്‍ കൃത്യസമയത്ത് ലഭിക്കുന്നതിന് തടസ്സമാവുകയും ചെയ്യുന്നു.

കഴിഞ്ഞ ആഴ്ച യു.എന്നിന്റെ യൂണിവേര്‍സല്‍ പോസ്റ്റല്‍ യൂണിയന്‍ ഫലസ്തീനികള്‍ക്ക് ജോര്‍ദ്ദാനിലൂടെ നിയന്ത്രണങ്ങളില്ലാതെ പോസ്റ്റല്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിരുന്നു.

നേരത്തെ, ആഗോളനിയമത്തിനെതിരായി ഇസ്രഈല്‍ കൈപ്പിടിയില്‍ ഒതുക്കിയ വെസ്റ്റ് ബാങ്ക് മേഖലയില്‍ നിയമപരമായ വിലക്കുകള്‍ വകവെക്കാതെ നിക്ഷേപം നടത്തുന്ന 112 കമ്പനികളെ യു.എന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മോട്ടോറോള, എക്‌സ്പിഡിയ, ഒപൊഡൊ തുടങ്ങിയ കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here