gnn24x7

ഇന്ത്യയുമായി 1200 കോടിയുടെ ആയുധ ഇടപാടിന് അമേരിക്കയുടെ അംഗീകാരം!

0
304
gnn24x7

ന്യുയോര്‍ക്ക്: പ്രതിരോധ ഉപകരണങ്ങളുടെ ഇടപാട് സംബന്ധിച്ച് ഇന്ത്യയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം.

അമേരിക്കയുടെ പ്രധാനപെട്ട പ്രതിരോധ പങ്കാളിയായ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെ 1200 കോടിയുടെ പ്രതിരോധ ഇടപാട് ശക്തിപെടുത്തുമെന്നാണ് വൈറ്റ്ഹൌസ്‌ പ്രതീക്ഷിക്കുന്നത്.മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ നല്‍കുന്നതിനുള്ള കരാറിനാണ് അമേരിക്ക അംഗീകാരം നല്‍കിയത്.

ഈ കരാര്‍ അനുസരിച്ച് ഹാര്‍പൂണ്‍ ബ്ലോക്ക് 2 മിസൈലുകള്‍, ടോര്‍പിഡോകള്‍ എന്നിവ അമേരിക്ക ഇന്ത്യയ്ക്ക് വില്‍ക്കും.പത്ത് മിസൈലുകള്‍, 16 എംകെ 54 ഓള്‍ അപ്പ് റൌണ്ട്‌ ടോര്‍പ്പിഡോകള്‍, എന്നിവയാണ് ഏകദേശം 1200 കോടി ചെലവാക്കി ഇന്ത്യ വാങ്ങുന്നത്.

അമേരിക്കയുടെ ഡിഫന്‍സ് സെക്യുരിറ്റി കോഓപ്പറേഷന്‍ ഏജന്‍സി അമേരിക്കന്‍ കോണ്‍ഗ്രസ്‌ മുന്‍പാകെ വെച്ച വിജ്ഞാപനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ രംഗത്തെ സഹകരണത്തില്‍ പുത്തന്‍ നാഴിക കല്ലാണ് ഈ കരാര്‍,ഇന്ത്യ അമേരിക്ക ബന്ധം കൂടുതല്‍ മെച്ചപെടുന്നു എന്നതും ഈ കരാര്‍ നല്‍കുന്ന സന്ദേശമാണ്.

അമേരിക്കയുടെ വിശ്വസ്ത പങ്കാളിയായി ഇന്ത്യ മാറുന്നതിന്‍റെ തെളിവാണ് പ്രതിരോധരംഗത്തെ കരാര്‍. ഭീകരവാദത്തിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടങ്ങളുമായി സഹകരിക്കുമെന്ന് നേരത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here