വാഷിങ്ടണ്‍: വോട്ടെണ്ണല്‍ പുരോഗമിക്കേ അമേരിക്കയില്‍ ജോ ബൈഡന് ഏറെക്കുറെ വിജയം ഉറപ്പിച്ച സ്ഥിതിയിലാണ് കാര്യങ്ങള്‍ മുമ്പോട്ടു പോവുന്നത്. തികച്ചും അപ്രതീക്ഷിത മുന്നേറ്റമാണ് ജോര്‍ജിയയിലും പെന്‍സില്‍വേനിയയിലും ബൈഡന് ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ പെന്‍സില്‍വേനിയയില്‍ 5587 വോട്ടിന്റെ ലീഡാണ് ബൈഡനുള്ളത്.
ഇപ്പോള്‍ പെന്‍സില്‍വേനിയ റിസള്‍ട്ട് ഏറ്റവും പ്രസക്തമാവും. കഴിഞ്ഞ വര്‍ഷം ട്രംപ് വിജയിച്ച സംസ്ഥാനമായിരുന്നു പെന്‍സില്‍വേനിയ. ഇപ്പോള്‍ ആകെ 20 വോട്ടുകളാണ് പെന്‍സില്‍വേനിയയില്‍ ഉള്ളത്. അതില്‍ വിജയം നേടാനായില്‍ മറ്റു മൂന്ന് സംസ്ഥാനങ്ങളുടെ മുഴുവന്‍ വോട്ട് എണ്ണുന്നതിന് മുന്‍പു തന്നെ ബൈഡന്‍ 270 ഇലക്ട്രല്‍ വോട്ടുകള്‍ നേടി പ്രസിഡണ്ട് പദവിക്ക് യോഗ്യത നേടിയിരിക്കും. നിലവില്‍ നെവാഡ, പെന്‍സില്‍വേനിയ, നോര്‍ത്ത് കരോലിന, ജോര്‍ജിയ എന്നിവടങ്ങളിലെ ഇലക്ട്രല്‍ വോട്ടുകളുടെ റിസള്‍ട്ടാണ് പുറത്തു വരാനുള്ളത്.
എന്നാല്‍ തുടക്കത്തില്‍ ട്രംപിന് മുന്നേറ്റമുണ്ടായ പലയിടത്തും ക്രമേണ വോട്ട് എണ്ണിവന്നപ്പോള്‍ ബൈഡന്‍ എത്രയോ മുന്നേറി. ജോര്‍ജ്ജിയയില്‍ 1097 വോട്ടുകള്‍ക്ക് ബൈഡന്‍ ഇപ്പോഴും മുന്നേറിക്കൊണ്ടിരിക്കുകയാണ്. 16 ഇലക്ട്രല്‍ വോട്ടുകളുള്ള ജോര്‍ജ്ജിയയില്‍ 99 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴുള്ള സ്ഥിതി വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഇനി ട്രംപിന് ഇവിടങ്ങളില്‍ തിരിച്ചു കയറി വരാന്‍ സാധിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. ഏതാണ്ട് ഇതേ അവസ്ഥ തന്നെയാണ് അരിസോണയിലും നൊവാഡെയിലും. രണ്ടിടത്തും ഏറെ മുന്നിലാണ് ബൈഡന്‍. അതേസമയം ബൈഡന് അരിസോണിയില്‍ 47,052 വോട്ടിന്റെ ലീഡാണുള്ളത്. നെവാഡയില്‍ ബൈഡന് തന്നെയാണ് സാധ്യത. ഇവിടെ 11.432 വോട്ടുകള്‍ക്ക് ഇപ്പോഴും ബൈഡന്‍ ലീഡ് ചെയ്തുകൊണ്ടിരിക്കുന്നു.







































