gnn24x7

ട്രംപ് കാലഘട്ടത്തിലെ ടിക് ടോക്ക്, വീ ചാറ്റ് നിരോധന ഉത്തരവുകൾ ബൈഡൻ റദ്ദാക്കി

0
312
gnn24x7

ജനപ്രിയ ആപ്ലിക്കേഷനുകളായ ടിക് ടോക്കിനെയും വി ചാറ്റിനെയും നിരോധിക്കാൻ ട്രംപ് ഒപ്പിട്ട ഉത്തരവുകൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ റദ്ദാക്കി. കൂടാതെ ചൈനയുമായി ബന്ധപ്പെടുത്തിയിരിക്കുന്ന സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ദേശീയ സുരക്ഷാ അപകടസാധ്യതകൾ തിരിച്ചറിയുന്നതിനായി അവലോകനം നടത്തും.

ടിക് ടോക്കിനും വിചാറ്റിനും പുറമെ എട്ട് മറ്റ് ആപ്ലിക്കേഷനുകൾക്ക് വിലക്കേർപ്പെടുത്തുന്നതിനുള്ള ഉത്തരവാണ് ജോ ബൈഡൻ റദ്ദാക്കിയത്. ആപ്പുകൾ വിവരം ചോ‍ർത്തുന്നുവെങ്കിൽ അതിൽ നിന്നും എങ്ങിനെ പൗരൻമാരുടെ ഡാറ്റകൾ സംരക്ഷിക്കാം എന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം അമേരിക്കൻ സിവിൽ ലിബ‍ർട്ടി യൂണിയൻ നിരോധനം നീക്കിയ ബൈഡൻ സ‍ർക്കാരിന്റെ നടപടിയെ സ്വാ​ഗതം ചെയ്തു.

gnn24x7