gnn24x7

അതിർത്തി സുരക്ഷയുടെ കോസ്റ്റ് ഗാർഡ് കമാൻഡന്റിനെ പുറത്താക്കി

0
210
gnn24x7

വാഷിംഗ്‌ടൺ ഡി സി :നേതൃത്വത്തിലെ പോരായ്മകൾ, പ്രവർത്തന പരാജയങ്ങൾ, യുഎസ് കോസ്റ്റ് ഗാർഡിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവില്ലായ്മ എന്നിവ കാരണം കോസ്റ്റ് ഗാർഡ് കമാൻഡന്റിനെ പുറത്താക്കി .ഫാഗനെ സേവനം “അവസാനിപ്പിച്ചു”.  2022 ജൂണിൽ 61 കാരിയായ അഡ്മിറൽ ലിൻഡ ലീ ഫാഗൻ (61) യുഎസ് കോസ്റ്റ് ഗാർഡിന്റെ കമാൻഡന്റ് സ്ഥാനം ഏറ്റെടുത്തത് . യുഎസ് സൈന്യത്തിന്റെ ഒരു ശാഖയുടെ തലവനായ ആദ്യ വനിതയായിരുന്നു അവർ.

അഡ്മിറൽ ഫാഗന്റെ സേവനം ഇനി യുഎസ് ഗവൺമെന്റിന് ആവശ്യമില്ലെന്ന് അവരെ അറിയിച്ചു. ഹോംലാൻഡ് സെക്യൂരിറ്റിയുടെ ആക്ടിംഗ് സെക്രട്ടറി ബെഞ്ചമിൻ ഹഫ്മാൻ ചൊവ്വാഴ്ച അറിയിച്ചു

ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) പുറത്തിറക്കിയ പ്രസ്താവനയിൽ, ഫാഗന്റെ നേതൃത്വപരമായ പോരായ്മകൾ, പ്രവർത്തന പരാജയങ്ങൾ, യുഎസ് കോസ്റ്റ് ഗാർഡിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവില്ലായ്മ എന്നിവ കാരണം അവരെ പിരിച്ചുവിട്ടു.

“ദേശീയ അതിർത്തി സുരക്ഷയെ പിന്തുണയ്ക്കുന്നതിനായി കോസ്റ്റ് ഗാർഡ് ആസ്തികളുടെ ഫലപ്രദമല്ലാത്ത വിന്യസത്തിന്, പ്രത്യേകിച്ച് ഫെന്റനൈലും മറ്റ് നിയമവിരുദ്ധ വസ്തുക്കളും നിരോധിക്കുന്നതിൽ” ഫാഗനെ പ്രസ്താവന കുറ്റപ്പെടുത്തി. റിക്രൂട്ട്മെന്റിലെ ബുദ്ധിമുട്ടുകൾക്കും കപ്പലുകൾ, ഹെലികോപ്റ്ററുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ പോലുള്ള ആസ്തികൾ നേടുന്നതിലെ ബുദ്ധിമുട്ടുകൾക്കും അവർ കാരണക്കാരാണെന്ന് പരാമർശിക്കപ്പെട്ടു.

റിപ്പോർട്ട്: പി.പി.ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7