gnn24x7

കൊറോണ വൈറസ്; അമേരിക്കയില്‍ മരണം ആറു കവിഞ്ഞു

0
269
gnn24x7

വാഷിംഗ്‌ടണ്‍: കൊറോണ വൈറസ് രാജ്യമെമ്പാടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ മരണം ആറു കവിഞ്ഞു. 

ഇന്നലെ മാത്രം നാലു പേരാണ് കൊറോണ വൈറസ് ബാധമൂലം മരണമടഞ്ഞത്. വാഷിംഗ്‌ടണിലാണ് മരണം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ വൈറസ് 75 പേരില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടയില്‍ ഇറാനില്‍ മരിച്ചവരുടെ എണ്ണം 66 കവിഞ്ഞു. അതുപോലെ ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 52 കവിഞ്ഞു. ഇറ്റലിയില്‍ 1835 പേര്‍ക്കും ഇറാനില്‍ 1501 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇന്തോനേഷ്യയിലും കൊറോണ വൈറസ് (covid19) ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാണ്ട് 19 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ലോകമാസകലം വൈറസ് ബാധിതരുടെ എണ്ണം 90,912 കവിഞ്ഞു.

കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3117 കവിഞ്ഞു. ഈ വൈറസ് വായുവിലൂടെ പകരാന്‍ ശേഷി നേടിയിട്ടുണ്ടെന്ന്‍ ലോകാരോഗ്യസംഘടന വിലയിരുത്തിയിരുന്നു. 

ചൈനയിലെ വുഹാന്‍ ആണ് ഈ വൈറസിന്‍റെ പ്രഭവകേന്ദ്രം. അവിടെ നിന്നുമാണ് ലോകമെമ്പാടും ഈ വൈറസ് പടര്‍ന്നത്.  ചൈനയ്ക്ക് ശേഷം ഏറ്റവുമധികം രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത് ദക്ഷിണ കൊറിയയിലാണ്.

ഇതുവരെ 4812 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത് കൂടാതെ 28 പേര്‍ കൊറോണ ബാധയില്‍ മരണമടഞ്ഞിട്ടുണ്ട്.  

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here