gnn24x7

ന്യൂയോര്‍ക്കില്‍ മലയാളിയായ എട്ട് വയസ്സുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു

0
282
gnn24x7

കോട്ടയം: ന്യൂയോര്‍ക്കില്‍ മലയാളിയായ എട്ട് വയസ്സുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. കോട്ടയം സൗത്ത് പാമ്പാടി സ്വദേശികളായ ദീപ- സുനീഷ് ദമ്പതികളുടെ മകന്‍ അദ്വൈതാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. യു.എസില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 1435 പേരാണ് മരിച്ചത്.

അതേസമയം, ലോകത്താകെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,40,000 കടന്നു. 33,71,435 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ കൊവിഡ് -19 മരണസംഖ്യ 1,223 ആയി ഉയര്‍ന്നു. ശനിയാഴ്ച രാത്രി വരെ 37,776 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 71 മരണങ്ങളും 2,411 പേരില്‍ രോഗബാധയും സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here