ഡാളസ് : ഷിക്കാഗോയിൽ വച്ച് നടന്ന ഫ്ലവേഴ്സ് ടിവി യുഎസ് യുടെ ആറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട അവാർഡ് ദാന ചടങ്ങിൽ, ഡാളസിൽ സ്ഥിരതാമസമാക്കിയ ഡോക്ടർ ഷിബു സാമുവൽ മെഡിക്കൽ വിഷനറി അവാർഡ് പ്രശസ്ത സിനിമാതാരം ആശ ശരത്തിൽ നിന്നും ഏറ്റുവാങ്ങി. അമേരിക്കയിലും ഇന്ത്യയിലും ആയി ഡോ. ഷിബു സാമുവൽ ചെയ്യുന്ന സാമൂഹികരംഗത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി കൊണ്ടാണ് ഫ്ലവേഴ്സ് ടിവി യു എസ് എ അദ്ദേഹത്തിന് ബഹുമതി നല്കി ആദരിച്ചത്.

ആതുര ശ്രുശൂഷ രംഗങ്ങളിലും , കലാകായിക, സാംസ്കാരിക രംഗങ്ങളിലും തൻറെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിത്വമാണ് ഡോ.ഷിബു. അമേരിക്കയിലും വിദേശങ്ങളിലും ആയി പ്രവർത്തിക്കുന്ന നിരവധി വ്യാപാരസ്ഥാപനങ്ങളുടെ ഉടമയാണ് അവാർഡ് ജേതാവായ ഡോ.ഷിബു. പല ആതുര ശ്രുശൂഷ ബിസിനസ് സ്ഥാപനങ്ങളുടെയും സി ഇ ഓ ആയി അദ്ദേഹം പ്രവർത്തിച്ചുവരുന്നു.
സിറ്റി ഓഫ് ഗാർലാൻഡ് എൻവിയർമെന്റൽ കമ്മ്യൂണിറ്റി അഡ്വൈസറി ബോർഡ് അംഗം, വേൾഡ് മലയാളി കൗൺസിൽ ഡാളസ് പ്രോവിൻസ് പ്രസിഡൻറ്, ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം മാനേജർ, എന്നീ ചുമതലകളിലൂം ഡോക്ടർ ഷിബു സാമുവേൽ സേവനമനുഷ്ഠിക്കുന്നു.

അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ സിറ്റി ഓഫ് ഗാർലാൻഡ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുവാൻ തയ്യാറെടുക്കുകയാണ് ഡോക്ടർ ഷിബു. കൂടാതെ അമേരിക്കയിൽ അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനും, ആൽഫ ഇന്റർനാഷണൽ മിഷൻ ഓർഗനൈസേഷൻ സ്ഥാപകനും കൂടിയാണ് പാസ്റ്റർ ഡോ. ഷിബു സാമുവേൽ.

സമൂഹത്തെ സേവിക്കുന്നതിനും നിരാലംബരായ വ്യക്തികളെയും കുടുംബങ്ങളെയും പരിപാലിക്കുന്നതിനും വഴികാട്ടിയായി തീർന്ന തൻറെ മാതാപിതാക്കൾക്കായി തനിക്ക് ലഭിച്ച ബഹുമതി സമർപ്പിക്കുന്നതായി മറുപടി പ്രസംഗത്തിൽ അദ്ദേഹം അറിയിച്ചു. തൻറെ എല്ലാ പ്രവർത്തനങ്ങളെയും പിന്താങ്ങുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു ദൈവകൃപക്കായും, ഭാര്യ സൂസൻ, രണ്ട് മക്കളായ അലൻ, ഏഞ്ചല, സഹോദരങ്ങൾ, സുഹൃത്തുക്കൾ എന്നിവരോടുള്ള പ്രത്യേക നന്ദിയെ അവാർഡ് സ്വീകരിച്ചശേഷം ഡോ. ഷിബു സാമുവൽ അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb






































