gnn24x7

ഇ-ബാലറ്റുകൾ എണ്ണിയില്ല; വിസ്കോൺസിൻ ക്ലാർക്ക് ആഭ്യന്തര അന്വേഷണത്തിനിടെ രാജിവച്ചു

0
190
gnn24x7

മാഡിസൺ(വിസ്കോൺസിൻ): നവംബർ തിരഞ്ഞെടുപ്പിൽ 200 ഓളം  ഇബാലറ്റുകൾ എണ്ണാൻ കഴിയാതെ വന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കിടെ വിസ്കോൺസിൻ തലസ്ഥാന നഗരത്തിലെ മുനിസിപ്പൽ ക്ലാർക്ക് രാജിവച്ചു.

മാഡിസൺ മേയർ സത്യ റോഡ്‌സ്-കോൺവേയുടെ ഓഫീസ് തിങ്കളാഴ്ച സിറ്റി ക്ലാർക്ക് മാരിബെത്ത് വിറ്റ്സെൽ-ബെലിന്റെ രാജി അംഗീകരിച്ചു . വിറ്റ്സെൽ-ബെൽ വ്യാഴാഴ്ച രാജി സമർപ്പിച്ചിരുന്നു. പക്ഷേ വിറ്റ്സെൽ-ബെലിന്റെ  തീരുമാനം മാറ്റാൻ നിരവധി ദിവസങ്ങൾ അനുവദിച്ചതിനാൽ മേയർക്ക് അത് പ്രഖ്യാപിക്കാൻ കാത്തിരിക്കേണ്ടി വന്നുവെന്ന് മേയറുടെ വക്താവ് ഡിലൻ ബ്രോഗൻ പറഞ്ഞു.

192 ബാലറ്റുകൾ എണ്ണാൻ വിറ്റസെൽ-ബെൽ പരാജയപ്പെട്ടുവെന്നും ഡിസംബർ 18 വരെ കമ്മീഷനെ അറിയിച്ചില്ലെന്നും അറിഞ്ഞതിനെത്തുടർന്ന് ജനുവരി ആദ്യം വിസ്കോൺസിൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം ആരംഭിച്ചിരുന്നു.

റിപ്പോർട്ട് – പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7