വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് മത്സര രംഗത്ത് നിന്ന് എലിസബത്ത് വാറന്‍ പിന്മാറി. സൂപ്പര്‍ ചൊവ്വയിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് വാറന്റെ പിന്മാറ്റം.
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ഒരു വനിത എത്താനുള്ള സാധ്യതയാണ് വാറന്റെ പിന്മാറ്റത്തോടെ അവസാനിച്ചത്.
ഇതോടെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ആകാനുള്ള മല്‍സരം ബേണി സാന്‍ഡേഴ്‌സും ജോ ബൈഡനും തമ്മിലായി.
” എനിക്ക് അല്പം സമയം വേണം, എനിക്ക് കുറ്റബോധം തോന്നുന്നില്ല. ഒരു ജീവിത കാലത്തെ ആദരമായി കാണുന്നു ” പിന്മാറ്റം പ്രഖ്യാപിച്ചുകൊണ്ടവര്‍ പറഞ്ഞു.
സൂപ്പര്‍ ചൊവ്വയ്ക്ക് തൊട്ടുമുന്നേ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഏമി ക്ലൊബചാര്‍ പ്രഖ്യാപിച്ചിരുന്നു.
സുപ്പര്‍ ചൊവ്വയ്ക്കു തലേ ദിവസം പീറ്റ് ബുട്ടെജെജും പിന്‍മാറി. ഇരുവരും ജോ ബൈഡനാണ് പിന്തുണ പ്രഖ്യാപിച്ചത്.
‘സൂപ്പര്‍ ചൊവ്വ’യില്‍ 14 സംസ്ഥാനങ്ങളില്‍ 10 എണ്ണം മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനും നാലെണ്ണം വെര്‍മണ്ടില്‍നിന്നുള്ള സെനറ്റര്‍ ബേണി സാന്‍ഡേഴ്സും നേടിയിരുന്നു.







































