അഭിപ്രായ ഐക്യത്തിന്റെ, ഒന്നിച്ചു ചേർക്കലിന്റെ, പരസ്പര ബഹുമാനത്തിന്റെ, സാമൂഹിക ഉന്നമനത്തിന്റെ, സാംസ്കാരിക കൈമാറ്റത്തിന്റെ എല്ലാം വേറിട്ട ശബ്ദമായി മാറാൻ ഇന്ത്യൻ ഫാമിലി അസോസിയേഷൻ ഒരുങ്ങിക്കഴിഞ്ഞു.
മെയ് മാസം 27ന് ഉച്ചക്ക് 2 മണിക്ക് Holy Family Parish Hall, Ballsgrove, Drogheda യിൽ വച്ച് നടന്ന IFA യുടെ പ്രഥമ പൊതുസമ്മേളനം വൻ വിജയമായിരുന്നു. പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും അടക്കം നിരവധി ആളുകൾ പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു.
ഈ സമ്മേളനത്തിൽ വച്ച് IFA യുടെ പ്രഥമ കമ്മറ്റിയെ തിരഞ്ഞെടുത്തു.

വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ തുടക്കം എന്നോണം IFA യുടെ നേതൃത്വത്തിൽ  സെപ്റ്റംബർ രണ്ടിന് ദ്രോഹ്ഡയിൽ സംഘടിപ്പിക്കുന്ന ‘പൊന്നോണം 23’ ലേക്ക് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് അയർലണ്ടിലെ ഇന്ത്യൻ സമൂഹം മുഴുവനും. എല്ലാ സുമനസുകളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി IFA കമ്മറ്റി അംഗങ്ങൾ അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
                







































