ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തി ഫെയ്സ്ബുക്ക്. അമേരിക്കയിലെ ക്യാപിറ്റോള്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പോസ്റ്റ് ചെയ്ത ചില സന്ദേശങ്ങളെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
ചില ഉള്ളടക്ക മോഡറേഷൻ നിയമങ്ങളിൽ നിന്ന് രാഷ്ട്രീയക്കാരെ സംരക്ഷിക്കുന്ന നയം സോഷ്യൽ മീഡിയ അവസാനിപ്പിക്കുന്നതിനാലാണ് ഫേസ്ബുക്കിന്റെ ഈ നീക്കം. നേരത്തെ രാഷ്ട്രീയക്കാരുടെ പോസ്റ്റുകള്‍ വാര്‍ത്താപ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും അങ്ങനെയുള്ള പോസ്റ്റുകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നുമായിരുന്നു ഫേസ്ബുക്കിന്റെ നയം.
എന്നാൽ പുതിയ പുതിയ നയം പ്രാബല്യത്തില്‍ വരുത്തിയാല്‍ രാഷ്ട്രീയക്കാർക്ക് അവരുടെ അഭിപ്രായങ്ങൾ വാർത്താമൂല്യമുള്ളതിന്റെ അടിസ്ഥാനത്തിൽ വഞ്ചനാപരമായ അല്ലെങ്കിൽ അധിക്ഷേപകരമായ ഉള്ളടക്കത്തിന് ഇനി മുതൽ പരിഗണന ഉണ്ടാവില്ല.




































