gnn24x7

കോവിഡ്‌-19: മനുഷ്യനിലെ ആദ്യഘട്ട വാക്‌സിനേഷന്‍ പരീക്ഷണം വിജയകരം.. !!

0
343
gnn24x7

വാഷിംഗ്‌ടണ്‍: കൊറോണ വൈറസ് COVID-19 മനുഷ്യകുലത്തെയാകമാനം പിടിമുറുക്കിയിരിക്കുന്ന അവസരത്തില്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്ന വാര്‍ത്തയുമായി അമേരിക്ക.

കൊറോണ വൈറസിനെതിരെ വികസിപ്പിച്ച വാക്‌സിന്‍ പരീക്ഷണം വിജയകരമെന്നാണ് അമേരിക്കയിലെ വാക്‌സിന്‍ നിര്‍മാതാക്കളായ മൊഡേണ കമ്പനി അവകാശപ്പെടുന്നത്.
ആദ്യഘട്ടത്തില്‍ എട്ടുപേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. മനുഷ്യനില്‍ നടത്തിയ വാക്‌സിന്‍  പരീക്ഷണം ആശാവഹമായ ഫലങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന്  മൊഡേണ കമ്പനി പറയുന്നു.  ആദ്യഘട്ടത്തില്‍ എട്ടുപേരില്‍ കഴിഞ്ഞ മാര്‍ച്ച്‌  മുതലാണ് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്.  രോഗം ഭേദമായവരില്‍ കാണപ്പെട്ട ആന്റിബോഡിക്ക് സമാനമായ ആന്റിബോഡിയാണ് വാക്സിന്‍ പരീക്ഷിച്ചവരില്‍ കാണപ്പെട്ടതെന്നും ഇത് സുപ്രധാന മുന്നേറ്റമാണെന്നും കമ്പനി അവകാശപ്പെട്ടു.
 
അതേസമയം,  മാര്‍ച്ചില്‍ നടന്ന ആദ്യഘട്ട പരീക്ഷണം വിജയകരമായതിനാല്‍ ഈ മാസം രണ്ടാം ഘട്ടത്തില്‍ 600 പേരില്‍ വാക്സിന്‍ ഉടന്‍ പരീക്ഷിക്കും. ജൂലൈയോടെ മൂന്നാം ഘട്ട പരീക്ഷണം നടക്കും. ആയിരം പേരിലാകും പരീക്ഷണം നടക്കുക. ഇതിനുള്ള അനുമതി അധികൃതര്‍ നല്‍കിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here